വാഷിങ്ടൺ: യുക്രൈനെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയ ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക് എന്നിവയിലെ 40 അക്കൗണ്ടുകള്‍ മരവിപ്പിച്ച് മെറ്റ. റഷ്യയില്‍ നിന്നും നിയന്ത്രിച്ചുക്കൊണ്ടിരുന്ന അക്കൗണ്ടുകള്‍ നിരോധിക്കപ്പെട്ടത്. പാശ്ചാത്യ രാജ്യങ്ങൾ യുക്രൈനെ ചതിച്ചെന്നും യുക്രൈനെ പരാജയപ്പെട്ട രാജ്യമെന്ന രീതിയിലാണ് ഈ കണ്ടന്‍റുകളിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചത്.
48 മണിക്കൂറിൽ ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 40 അക്കൗണ്ടുകളും പേജുകളും ഗ്രൂപ്പുകളും നീക്കം ചെയ്‌തെന്നും റഷ്യയിൽ നിന്നും യുക്രൈനിൽ നിന്നുമാണ് ഈ അക്കൗണ്ടുകൾ പ്രവർത്തിച്ചിരുന്നതെന്നും മെറ്റ സുരക്ഷ നയ മേധാവി നഥാനിയൽ ഗ്ലീച്ചർ അറിയിച്ചു.
ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, യുട്യൂബ്, ടെലഗ്രാം എന്നിവയിലൂടെ വ്യാജ അക്കൗണ്ടുകൾ സൃഷ്‌ടിച്ച് സാങ്കൽപ്പിക വ്യക്തിത്വങ്ങളും ബ്രാൻഡുകളും ഇന്‍റർനെറ്റിലുടനീളം ഉപയോഗിച്ചു.
കീവിൽ നിന്നുള്ള ന്യൂസ് എഡിറ്റർ, മുൻ ഏവിയേഷൻ എഞ്ചിനീയർ, ഹൈഡ്രോഗ്രാഫിയെക്കുറിച്ചുള്ള ശാസ്ത്ര പ്രസിദ്ധീകരണത്തിന്‍റെ രചയിതാവ് എന്നെല്ലാം അവകാശപ്പെട്ടുകൊണ്ടാണ് സ്വതന്ത്ര വാർത്ത വെബ്‌സൈറ്റുകളെന്ന വ്യാജേന പ്രൊഫൈലുകൾ പ്രവർത്തിച്ചിരുന്നത്.
READ MORE: ഭാഗിക നിയന്ത്രണത്തില്‍ തിരിച്ചടിച്ച് മെറ്റ ; റഷ്യന്‍ മാധ്യമങ്ങള്‍ക്കുള്ള പരസ്യങ്ങള്‍ക്ക് നിരോധനം