ETV Bharat / international

ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം; വ്യാപാര സംരക്ഷണ നയത്തില്‍ ആശങ്കയുണ്ടെന്ന് അമേരിക്ക

മേക്ക് ഇന്‍ ഇന്ത്യ പ്രഖ്യാപനമാണ് വ്യാപാര സംരക്ഷണ നയത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയതെന്ന് അമേരിക്ക

Indo-US trade deal  Make in India  Namaste Trump  ഇന്ത്യ-യുഎസ് വ്യാപാര കരാര്‍  മേക്ക് ഇന്‍ ഇന്ത്യ  നമസ്തേ ട്രംപ്
ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം; വ്യാപാര ഇടപാടിലെ സംരക്ഷണ നയത്തിന്‍റെ ആശങ്കയുണ്ടെന്ന് അമേരിക്ക
author img

By

Published : Feb 22, 2020, 8:52 AM IST

വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യപാര ഇടപാടിനെ സംബന്ധിച്ചുള്ള ഇന്ത്യയുടെ സംരക്ഷണ നയം അമേരിക്കക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന് യുഎസ് അഡ്‌മിനിസ്ട്രേഷന്‍. മേക്ക് ഇന്‍ ഇന്ത്യ ക്യാമ്പെയിന്‍ വ്യാപാരത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. സംരക്ഷണ നയം തങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും ഇന്ത്യയില്‍ നിന്ന് നിരവധി അറിയിപ്പുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇത് ചര്‍ച്ചകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണെന്നും യുഎസ് അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മേക്ക് ഇന്‍ ഇന്ത്യ പ്രഖ്യാപനമാണ് സംരക്ഷണ നയത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. ആശങ്ക വര്‍ധിച്ചിട്ടേയുള്ളൂ. ചര്‍ച്ചകളില്‍ ഈ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വാസമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് പ്രസ്താവന. ഫെബ്രുവരി 24മുതലാണ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം. അമേരിക്ക, ഇന്ത്യയുടെ മുൻഗണനാ വ്യാപാര ആനുകൂല്യങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം ജൂണിൽ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര രംഗത്ത് ചെറിയ തോതില്‍ സമ്മര്‍ദങ്ങള്‍ നിലനിന്നിരുന്നു. ഇതിന് മറുപടിയായി ബദാം, ആപ്പിൾ എന്നിവയുൾപ്പെടെ 28 യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ താരിഫ് ഏർപ്പെടുത്തുകയും ചെയ്തു.

വാഷിങ്ടണ്‍ ഡിസി, ന്യൂഡൽഹി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ കഴിഞ്ഞ 18 മാസമായി നിരവധി കൂടിക്കാഴ്ചകള്‍ നടന്നിട്ടും ഇരു രാജ്യങ്ങളിലെയും വാണിജ്യ ചർച്ചകളിലെ കരാറുകളില്‍ ധാരണായിരുന്നില്ല. ഇന്ത്യയുടെ ബജറ്റ് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ത്തുന്ന തരത്തിലാണ്. നിരവധി വര്‍ഷങ്ങളായി താരിഫിനെ ബാധിക്കുന്നുണ്ടെങ്കിലും മോദിയുമായുള്ള ബന്ധം പുതിയ വ്യാപാര ഇടപാടുകള്‍ക്ക് കാരണമാകുമെന്നായിരുന്നു ട്രംപിന്‍റെ പ്രതീക്ഷ. അമേരിക്കയുമായുളള വ്യാപാര ഇടപാടില്‍ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മികച്ച പുതിയ വ്യാപാര ഇടപാടുകൾ നടക്കാനിടയുണ്ടെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.