സാവോ പോളോ: സ്വവര്‍ഗരതിക്കാര്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്സിനും എതിരെയുള്ള വിവേചനങ്ങള്‍ കുറ്റകൃത്യമാക്കണമെന്ന് ആവശ്യത്തെ അനുകൂലിച്ച് ബ്രസീല്‍ സുപ്രീം കോടതി. സുപ്രീം ഫെഡറല്‍ ട്രിബ്യൂണലിലെ 11 ജഡ്ജിമാരില്‍ ആറ് പേരും അനുകൂലമായി പ്രതികരിച്ചു. സുപ്രീംകോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ലൈംഗിക ന്യൂനപക്ഷസംഘടനകള്‍ വ്യക്തമാക്കി.
തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്ത സുപ്രീം കോടതി വൈസ് പ്രസിഡന്‍റ് ലൂയിസ് ഫക്സ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ ശാരീരിക അക്രമമായി വിലയിരുത്തി. സുപ്രീം കോടതിയുടെ തീരുമാനത്തിന് സര്‍ക്കാരിന്‍റെ അംഗീകാരം ലഭിക്കുന്നതോടെ ഇത്തരം വിവേചനങ്ങള്‍ കുറ്റകൃത്യമാക്കി കൊണ്ടുള്ള നിയമം നിലവില്‍ വരും.
ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യമായ ബ്രസീലില്‍ ലൈംഗിക ന്യൂനപക്ഷവിഭാഗങ്ങളിലെ 420 പേരായിരുന്നു കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. കാത്തലിക് മതവിഭാഗങ്ങള്‍ കൂടുതലുള്ള ബ്രസീല്‍ 2013 ല്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയിരുന്നു .