ETV Bharat / international

പ്രതിഷേധങ്ങള്‍ക്കിടെ വൈറ്റ് ഹൗസിലെ ലോക്ക് ഡൗൺ പിൻവലിച്ച് അമേരിക്ക

ജോർജ് ഫ്ലോയിഡിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ തെരുവില്‍ പ്രതിഷേധിക്കുകയാണ്

White House  George Floyd  Lockdown lifted  White House  US Secret Service  Minneapolis  ജോർജ് ഫ്ലോയിഡ്  അമേരിക്ക  വൈറ്റ് ഹൗസ്  ലോക്ക് ഡൗൺ
ജോർജ് ഫ്ലോയിഡിന്റെ മരണത്തിനിടയിൽ വൈറ്റ് ഹൗസിലെ ലോക്ക് ഡൗൺ പിൻവലിച്ച് അമേരിക്ക
author img

By

Published : May 30, 2020, 1:51 PM IST

വാഷിങ്‌ടണ്‍: അമേരിക്കയിൽ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ പ്രതിഷേധം ആളികത്തുന്നതിനിടയിലും വൈറ്റ് ഹൗസിലെ ലോക്ക് ഡൗൺ പിൻവലിച്ച് സർക്കാർ. ജീവനക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശിക്കുന്നതിനുള്ള കവാടങ്ങള്‍ തുറന്ന് കൊടുത്തു. പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോർജ് ഫ്ലോയിഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ രാജ്യതലസ്ഥാനത്ത് മാർച്ച് നടത്തിയിരുന്നു. വൈറ്റ് ഹൗസിനടുത്തുള്ള ലഫായെറ്റ് പാർക്കിലും പ്രതിഷേധക്കാർ തടിച്ച് കൂടിയിരുന്നു. നീതിയില്ല, സമാധാനമില്ലെന്ന് പ്രതിഷേധക്കാർ ആക്രോശിച്ചു.

അമേരിക്കയിലെ മിനിയ പൊളിസിലാണ് ജോര്‍ജ് ഫ്ലോയിഡ് എന്ന കുറത്ത വര്‍ഗക്കാരന്‍ പൊലീസ് അതിക്രത്തിൽ കൊല്ലപ്പെട്ടത്. കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പൊലീസുകാരനായ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. എട്ട് മിനിറ്റ് 46 സെക്കന്‍ഡ് സമയം പൊലീസുകരാൻ ഫ്ലോയിഡിന്‍റെ കഴുത്തിൽ കാൽമുട്ട് ഊന്നിനിന്നു. നിരായുധനായ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് തെരുവിൽ പ്രതിഷേധം ആളികത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.