വാഷിംഗ്ടൺ: അക്കാഡമിക് ജീവിതത്തിൽ നിന്നും വിരമിച്ച 80 തികഞ്ഞ ബാലചന്ദ്രൻ ഗോപാലന് ഈ ജന്മദിനം മറക്കാൻ കഴിയാത്ത ഒന്നാണ്. കൊവിഡ് മാഹാമാരിയിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ ബാലചന്ദ്രൻ ഗോപാലന് ലഭിക്കേണ്ട ജന്മദിന ആശംസകൾ ഫോൺ കോളുകളിൽ ഒതുങ്ങുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പട്ട കോൾ എത്തിയത് അമേരിക്കയിലെ വാഷിംഗ്ടണ്ണിൽ നിന്നാണ്. കൊവിഡല്ലെങ്കിൽ കുടുംബത്തോടൊപ്പം ആഘോഷിക്കേണ്ട ജന്മദിനം ഡൽഹിയിലെ വീട്ടിലിരുന്ന് സൂം കോളിലൂടെ സംസാരിക്കവെ തന്‍റെ മരുമകളായ ലോക പ്രശ്ത വനിത ആശംസകളുമായി ആ സൂം കോളിൽ പങ്കു ചേർന്നു. അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസാണ് തന്‍റെ അമ്മാവന് ജന്മദിനാശംസകളുമായി എത്തിയത്. കമല ഹാരിസിനോടും ഭർത്താവ് ഡഗ് എംഹോഫിനോടും സംസാരിച്ചത് ബാലചന്ദ്രൻ ഗോപാലൻ ഓർത്തെടുത്തു. ഇരുവരോടുമായി കുറച്ച് നേരം നീണ്ടുനിന്ന സംഭാഷണത്തിനൊടുവിൽ വാഷിംഗ്ടണ്ണിലുള്ള തന്‍റെ മകളെ തന്നായി പരിപാലിക്കാമെന്ന് ഉറപ്പ് നൽകിയാണ് കമലയും ഭർത്താവും സംഭാഷണം അവസാനിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Also read: ഹോളി ആശംസിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്
കൊറോണ വൈറസ് ഇന്ത്യയിൽ നിയന്ത്രണാതീതമാവുകയും രാജ്യത്തിന്‍റെ ആരോഗ്യ പരിരക്ഷാ സമ്പ്രദായത്തെ തകർക്കുകയും ചെയ്തിക്കുകയാണ്. ഇന്ത്യയിലെ പ്രതിസന്ധി ബൈഡെൻ ഭരണകൂടത്തിന് നയതന്ത്രവും മാനുഷികവുമായ വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഹാരിസിന് ഇന്ത്യയിൽ നിലവിലുള്ള സാഹചര്യം വ്യക്തിപരമാണ്. കമല ഹാരിസിന്‍റെ അമ്മ അമേരിക്കയിൽ ജനിച്ചു. കുട്ടിക്കാലത്ത് ഇന്ത്യയിൽ നടത്തിയ സന്ദർശനങ്ങളുടെ സ്വാധീനത്തെക്കുറിച്ച് രാഷ്ട്രീയ ജീവിതത്തിലുടനീളം ഹാരിസ് വൈകാരികമായി സംസാരിച്ചിട്ടുണ്ട്. അമേരിക്കയിൽ നടക്കുന്ന ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ നേരിടാനുള്ള ശ്രമത്തെ കേന്ദ്രീകരിച്ചുള്ള ഒരു സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പരിപാടിയിൽ ഹാരിസ് പങ്കെടുക്കുന്നുണ്ട്. അവിടെ യുഎസ് ഇന്ത്യയോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നുണ്ട്.
Also read: യുഎസ് ക്യാപിറ്റോള്‍ അക്രമം; അനുശോചിച്ച് കമല ഹാരിസ്