വാഷിങ്‌ടൺ: ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഒരു വെർച്വൽ ഉഭയകക്ഷി കൂടിക്കാഴ്‌ചയ്ക്കായി ഇരു നേതാക്കളും തത്വത്തിൽ ധാരണയായതായി മാധ്യമ വൃത്തങ്ങൾ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള കലഹം നിയന്ത്രിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
READ MORE: ഉഭയകക്ഷിചർച്ച; ജോ ബൈഡനും ഷി ജിൻപിങ് ഫോണിൽ സംസാരിച്ചു
യുഎസിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജെയ്ക്ക് സള്ളിവൻ ചൈനീസ് നയതന്ത്രജ്ഞൻ യാങ് ജിയേച്ചിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ ഒമ്പതിന് നടന്ന കൂടിക്കാഴ്‌ചയ്‌ക്കിടെ ബൈഡനും ജിൻപിങും തമ്മിൽ ഫോൺ സംഭാഷണം നടത്തിയുന്നു. അഫ്‌ഗാനിലെ താലിബാൻ മുന്നേറ്റത്തിന് പിന്നാലെയായിരുന്നു ആശയവിനിമയം.
കൂടാതെ മനുഷ്യാവകാശം, സിൻജിയാങ്, ഹോങ്കോങ്, ദക്ഷിണ ചൈന കടൽ, തായ്‌വാൻ എന്നിവയുൾപ്പെടെയുള്ള ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കാൻ താൽപ്പര്യമുള്ള മേഖലകൾ സള്ളിവൻ ചർച്ചയിൽ ഉയർത്തിക്കാട്ടുകയും ചെയ്‌തു. ഈ ആഴ്‌ച ബ്രസൽസ്, പാരീസ് എന്നിവിടങ്ങളും ജെയ്ക്ക് സള്ളിവൻ സന്ദർശിച്ചേക്കും.