ETV Bharat / international

റഷ്യയ്ക്ക് വീണ്ടും പ്രഹരം ; വിമാനങ്ങൾക്ക് വ്യോമപാതയില്‍ ഉപരോധമേര്‍പ്പെടുത്തി അമേരിക്ക - അമേരിക്ക ഇന്നത്തെ വാര്‍ത്ത

സഖ്യരാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യു.എസ്‌ ഭരണകൂടം സമാന പ്രഖ്യാപനം നടത്തിയത്

റഷ്യൻ വിമാനങ്ങൾക്ക് അമേരിക്കന്‍ വ്യോമപാതയില്‍ ഉപരോധം  Biden bans Russian planes from American airspace  അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ  Russia ukraine todays news  russia ukraine latest news  അമേരിക്ക ഇന്നത്തെ വാര്‍ത്ത  America todays news
റഷ്യൻ വിമാനങ്ങൾക്ക് അമേരിക്കന്‍ വ്യോമപാതയില്‍ ഉപരോധം; തീരുമാനം കൂടുതല്‍ ഒറ്റപ്പെടുത്താനെന്ന് ജോ ബൈഡന്‍
author img

By

Published : Mar 2, 2022, 11:34 AM IST

വാഷിങ്‌ടണ്‍ : റഷ്യൻ വിമാനങ്ങൾക്ക് അമേരിക്കന്‍ വ്യോമപാതയില്‍ ഉപരോധമേര്‍പ്പെടുത്തി പ്രസിഡന്‍റ് ജോ ബൈഡൻ. സഖ്യരാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യു.എസ്‌ ഭരണകൂടത്തിന്‍റെ സമാനമനീക്കം. യുക്രൈനില്‍ സൈനിക നടപടി തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യയെ ഒറ്റപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് വിലക്കെന്നും ബൈഡന്‍ പറഞ്ഞു.

റഷ്യയെ കൂടുതൽ ഒറ്റപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ ഞെരുക്കാനും എല്ലാ റഷ്യൻ വിമാനങ്ങള്‍ക്കും അമേരിക്കൻ വ്യോമപാത നിഷേധിച്ചുകൊണ്ട് സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി. ചൊവ്വാഴ്‌ച നടന്ന സ്‌റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തെ തുടര്‍ന്ന് റഷ്യന്‍ റൂബിളിന് മൂല്യത്തിന്‍റെ 30 ശതമാനവും റഷ്യൻ ഓഹരി വിപണിയ്‌ക്ക് മൂല്യത്തിന്‍റെ 40 ശതമാനവുമാണ് നഷ്‌ടമായത്. നിലവില്‍ അവര്‍ വ്യാപാരം നിർത്തിവച്ചിരിക്കുകയാണ്.

ALSO READ: 'സ്വേഛാധിപതികള്‍ കനത്ത വില നല്‍കേണ്ടിവരും' ; പുടിനെതിരെ ജോ ബൈഡന്‍

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ തകരുന്നതില്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ മാത്രമാണ് കുറ്റക്കാരൻ. സഖ്യകക്ഷികളുമായി ചേർന്നുകൊണ്ട് ശക്തമായ സാമ്പത്തിക ഉപരോധങ്ങൾ നടപ്പിലാക്കുകയാണ്. റഷ്യയിലെ ഏറ്റവും വലിയ ബാങ്കുകളെ അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് ഞങ്ങൾ വിഛേദിക്കുന്നു. റഷ്യൻ റൂബിളിന്‍റെ മൂല്യത്തകര്‍ച്ച പ്രതിരോധിക്കാനുള്ള റഷ്യന്‍ സെൻട്രൽ ബാങ്കിന്‍റെ ശ്രമം പുടിന്‍റെ 630 ബില്യൺ ഡോളർ യുദ്ധ ഫണ്ടിനെ മൂല്യരഹിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.