ETV Bharat / international

കുർദികൾക്കെതിരായ നീക്കം നിർത്തുമെന്ന തുർക്കി പ്രഖ്യാപനത്തിൽ പ്രതികരിച്ച് ട്രംപ്,മറുപടി നല്‍കി തുർക്കി പ്രസിഡന്‍റ് - വടക്കൻ സിറിയയിൽ കുർദിഷ് സേനയ്‌ക്കെതിരായ ആക്രമണം

പരിഷ്കാരത്തിന്‍റെ മഹത്തായ ദിനമെന്ന് തീരുമാനത്തെ പ്രശംസിച്ച് ട്രംപ് ട്വീറ്റ് ചെയ്തു

കുർദുകൾക്കെതിരായ നീക്കം നിർത്തുമെന്ന തുർക്കി പ്രഖ്യാപനത്തിൽ പ്രതികരിച്ച് ട്രംപ്
author img

By

Published : Oct 18, 2019, 4:53 AM IST

Updated : Oct 18, 2019, 7:34 AM IST

വാഷിങ്ടണ്‍ ഡിസി: വടക്കൻ സിറിയയിൽ കുർദിഷ് സേനക്കെതിരായ ആക്രമണം താത്ക്കാലികമായി നിർത്താമെന്ന തുർക്കിയുടെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പരിഷ്കാരത്തിന്‍റെ മഹത്തായ ദിനമെന്ന് തീരുമാനത്തെ പ്രശംസിച്ച് ട്രംപ് ട്വീറ്റ് ചെയ്തത്. വർഷങ്ങളായി ലോക രാജ്യങ്ങൾ ഇതിനായി ശ്രമിക്കുകയാണെന്നും നിരവധി പേരുടെ ജീവനുകൾ സംരക്ഷിക്കാൻ ഈ തീരുമാനത്തിന് സാധിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

  • Great news out of Turkey. News Conference shortly with @VP and @SecPompeo. Thank you to @RTErdogan. Millions of lives will be saved!

    — Donald J. Trump (@realDonaldTrump) October 17, 2019 " class="align-text-top noRightClick twitterSection" data=" ">

ഡൊണാള്‍ഡ് ട്രംപിന്‍റെ ട്വീറ്റിന് തുർക്കി പ്രസിസന്‍റ് റെസെപ് തയ്യിപ് എർദോഗന്‍ ട്വിറ്ററില്‍ മറുപടി നല്‍കി. തീവ്രവാദത്തിനെതിരായ യോജിച്ച പ്രവർത്തനത്തിലൂടെ നിരവധി ജനങ്ങളെയാണ് രക്ഷിക്കാന്‍ കഴിഞ്ഞതെന്നായിരുന്നു റെസെപ് തയ്യിപ് എർദോഗന്‍ മറുപടി നല്‍കിയത്. മേഖലയില്‍ ശാന്തിയും സമാധാനവും നിലനിർത്താന്‍ കൂട്ടായ പ്രവർത്തനം കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  • Mr. President, many more lives will be saved when we defeat terrorism, which is humanity's arch enemy. I am confident that this joint effort will promote peace and stability in our region.

    — Recep Tayyip Erdoğan (@RTErdogan) October 17, 2019 " class="align-text-top noRightClick twitterSection" data=" ">

യുഎസ് ഉപരാഷ്ട്രപതി മൈക്ക് പെൻസും തുർക്കി പ്രസിഡന്‍റ് റെസെപ് തയ്യിപ് എർദോഗനും അങ്കാറയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കുർദിഷ് സേനയ്‌ക്കെതിരായ ആക്രമണം താത്ക്കാലികമായി നിർത്താമെന്ന തീരുമാനം ഉണ്ടായത്. എന്നാൽ സേനയെ പൂർണമായി പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.

മൈക്ക് പെൻസിന് പുറമേ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് സി. ഓബ്രിയൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. യുഎസിന്‍റെ പിന്മാറ്റത്തോടെയാണ് സിറിയയിൽ തുർക്കി കുർദ് വിമർതക്കെതിരായ ആക്രമണം ആരംഭിച്ചത്. എന്നാൽ ഇതിനെതിരെ നിലപാടെടുക്കാൻ അമേരിക്ക തയ്യാറായിരുന്നില്ല.

Intro:Body:

https://www.aninews.in/news/world/us/it-needed-some-tough-love-trump-lauds-turkey-ceasefire-deal20191018013822/

Conclusion:
Last Updated : Oct 18, 2019, 7:34 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.