ടെഹ്‌റാന്‍: യു.എസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇത് സംബന്ധിച്ച ബില്ല് പാര്‍ലമെന്‍റ് പാസാക്കി. യു.എസ് പ്രതിരോധ വിഭാഗമായ പെന്‍റഗണിനേയും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെയാണ് പാര്‍ലമെന്‍റ് നടപടി.
നേരത്തേ യു.എസ് സൈന്യം രാജ്യം വിട്ടുപോകണമെന്ന പ്രമേയം ഇറാഖ് പാര്‍ലമെന്‍റ് പാസാക്കിയിരുന്നു. പ്രധാനമന്ത്രി അദല്‍ അബ്ദുല്‍ മഹ്‌ദി വിളിച്ചു ചേര്‍ത്ത പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇറാന്‍ അനുകൂല എം.പിമാരുടെ നേതൃത്വത്തിലായിരുന്നു ഇറാഖിന്‍റെ സുപ്രധാന നീക്കം.
ഇറാഖിലെ ബാഗ്‌ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് സേനാ കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് യു.എസ് സൈന്യത്തെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഇറാന്‍ സൈന്യമായ റവല്യൂഷണറി ഗാര്‍ഡ്‌സിനെ യു.എസ് ഭീകരരായി പ്രഖ്യാപിച്ചിരുന്നു. ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യു.എസ് ആദ്യമായി ഒരു വിദേശരാജ്യത്തിന്‍റെ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ചത്.