ETV Bharat / international

ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് സേവനങ്ങള്‍ക്ക് വീണ്ടും തടസം നേരിട്ടു, ഈ ആഴ്‌ച ഇത് രണ്ടാംതവണ - വാട്‌സ്അപ്പ്

ഈ ആഴ്‌ച ഇത് രണ്ടാം തവണയാണ് ഫേസ്‌ബുക്കും ശൃംഖലയിലെ മറ്റ് ആപ്പുകളും പണിമുടക്കുന്നത്

Instagram, Facebook, WhatsApp  Down for second time this week  Downdetector  Outages  ഫെയ്‌സ്ബുക്ക് തടസം വാര്‍ത്ത  ഫെയ്‌സ്ബുക്ക് തടസം  ഫെയ്‌സ്ബുക്ക്  ഫെയ്‌സ്ബുക്ക് പണിമുടക്കി വാര്‍ത്ത  ഫെയ്‌സ്ബുക്ക് പണിമുടക്കി  ഫെയ്‌സ്ബുക്ക് നിശ്ചലം വാര്‍ത്ത  ഫെയ്‌സ്ബുക്ക് നിശ്ചലം  ഇന്‍സ്റ്റഗ്രാം വാര്‍ത്ത  ഇന്‍സ്റ്റഗ്രാം  ഇന്‍സ്റ്റഗ്രാം തടസം വാര്‍ത്ത  ഇന്‍സ്റ്റഗ്രാം തടസം  ഇന്‍സ്റ്റഗ്രാം നിശ്ചലം വാര്‍ത്ത  ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനരഹിതം വാര്‍ത്ത  ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനരഹിതം  ഡൗണ്‍ഡിറ്റക്‌ടര്‍ വാര്‍ത്ത  ഫേസ്‌ബുക്ക് സേവനം വാര്‍ത്ത  വാട്‌സ്ആപ്പ് തടസം വാര്‍ത്ത  വാട്‌സ്ആപ്പ്  വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതം വാര്‍ത്ത  വാട്‌സ്ആപ്പ് നിശ്ചലം വാര്‍ത്ത  ഫേസ്‌ബുക്ക് വീണ്ടും പണിമുടക്കി  ഫേസ്ബുക്ക്  ഫേസ്ബുക്ക് തടസം വാര്‍ത്ത  വാട്‌സ്അപ്പ് തടസം വാര്‍ത്ത  വാട്‌സ്അപ്പ് തടസം  വാട്‌സ്അപ്പ്  വാട്‌സ്അപ്പ് വാര്‍ത്ത
ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്‌ആപ്പ് സേവനങ്ങള്‍ക്ക് വീണ്ടും തടസം നേരിട്ടു, ക്ഷമ ചോദിച്ച് കമ്പനി
author img

By

Published : Oct 9, 2021, 10:21 AM IST

വാഷിങ്ടണ്‍ : സമൂഹ മാധ്യമങ്ങളായ ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ്, ഫേസ്‌ബുക്ക് മെസഞ്ചര്‍ തുടങ്ങിയവയുടെ സേവനങ്ങളില്‍ വീണ്ടും തടസം നേരിട്ടു. ഇന്നലെ രാത്രി 12 മണിയോടെയാണ് ഫേസ്‌ബുക്കും ശൃംഖലയിലെ മറ്റ് ആപ്പുകളും പ്രവര്‍ത്തനരഹിതമായത്.

ഇന്‍സ്റ്റഗ്രാം ഫീഡ് ലോഡ് ചെയ്യാനും ഫേസ്‌ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയക്കാനുമടക്കം തടസം നേരിട്ടു. ആഗോള തലത്തില്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് തടസം നേരിട്ടെന്ന് ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ഡൗണ്‍ഡിറ്റക്‌റ്റര്‍ എന്ന വെബ്‌സൈറ്റാണ് അറിയിച്ചത്.

രണ്ട് മണിക്കൂറിന് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ഫേസ്‌ബുക്ക് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ഉപഭോക്താക്കളോട് ആത്മാർഥമായി ക്ഷമ ചോദിയ്ക്കുന്നുവെന്ന് കമ്പനി ട്വീറ്റ് ചെയ്‌തു.

  • We’re aware that some people are having trouble accessing our apps and products. We’re working to get things back to normal as quickly as possible and we apologize for any inconvenience.

    — Facebook (@Facebook) October 8, 2021 " class="align-text-top noRightClick twitterSection" data=" ">

Also read: ഏഴു മണിക്കൂറിന് ശേഷം തടസം നീങ്ങി; വാട്സ്ആപ്പും ഫേസ്ബുക്കും സജീവം

കോണ്‍ഫിഗറേഷനിലെ മാറ്റത്തെ തുടര്‍ന്നാണ് തടസം നേരിട്ടതെന്നും എന്നാല്‍ മുന്‍പുണ്ടായ പ്രശ്‌നങ്ങളല്ല ഇത്തവണ നേരിട്ടതെന്നും ഫേസ്‌ബുക്ക് വ്യക്തമാക്കി. ഈ ആഴ്‌ച ഇത് രണ്ടാം തവണയാണ് ഫേസ്‌ബുക്കിന്‍റെ സമൂഹ മാധ്യമ ആപ്ലിക്കേഷനുകള്‍ പണിമുടക്കുന്നത്.

തിങ്കളാഴ്‌ച ഫേസ്ബുക്കും ശൃംഖലയിലെ മറ്റ് ആപ്പുകളും അഞ്ച് മണിക്കൂറോളമാണ് നിശ്ചലമായത്. ഇതേതുടര്‍ന്ന് ഓഹരി വിപണിയിൽ അഞ്ച് ശതമാനം ഇടിവാണ് ഫേസ്ബുക്ക് നേരിട്ടത്.

3.5 ബില്യണ്‍ ആളുകളാണ് ഫേസ്ബുക്കിന്‍റെ ആപ്പുകള്‍ ആഗോള തലത്തില്‍ ഉപയോഗിക്കുന്നത്. അമേരിക്കയ്ക്ക് പുറമേ ബ്രസീല്‍, ഇന്ത്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും വാട്ട്‌സ് ആപ്പിന് തടസം നേരിട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.