ETV Bharat / international

എച്ച്-വൺ ബി വിസ; യു.എസിലെ ഇന്ത്യാക്കാർ ലോസ്യൂട്ട് ഫയൽ ചെയ്‌തു

ചൊവ്വാഴ്‌ച കൊളംബിയ ജില്ലാ കോടതിയിലാണ് ലോസ്യൂട്ട് ഫയൽ ചെയ്‌തത്

Indian nationals file lawsuit  proclamation on H 1B  H 1B visas  US Citizenship and Immigratio  restrictions on H 1B  അമേരിക്കയിലെ എച്ച്-വൺ ബി വിസ  തൊഴിൽ വിസ  വിസ നിയന്ത്രണങ്ങൾ  അമേരിക്ക  വാഷിങ്ടൺ
എച്ച്-വൺ ബി വിസയുമായി ബന്ധപ്പെട്ട് 174 ഇന്ത്യക്കാർ ലോസ്യൂട്ട് ഫയൽ ചെയ്‌തു
author img

By

Published : Jul 16, 2020, 6:13 PM IST

Updated : Jul 16, 2020, 6:25 PM IST

വാഷിങ്ടൺ: അമേരിക്കയിലെ എച്ച്-വൺ ബി വിസയുമായി ബന്ധപ്പെട്ട് 174 ഇന്ത്യാക്കാരടങ്ങുന്ന സംഘം പ്രസിഡന്‍റ് ട്രംപിനെതിരെ ലോസ്യൂട്ട് ഫയൽ ചെയ്‌തു. ജൂൺ 22ന് നടന്ന പ്രസിഡന്‍റ് പ്രഖ്യാപനത്തിലാണ് വർഷാവസാനം വരെ എച്ച് -1 ബി വർക്ക് വിസ നൽകുന്നത് താൽകാലികമായി നിർത്തിവെച്ചെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്‌ച കൊളംബിയ ജില്ലാ കോടതിയിലാണ് ലോസ്യൂട്ട് ഫയൽ ചെയ്‌തത്.

പ്രസിഡന്‍റിന്‍റെ വിസാ നിയന്ത്രണങ്ങൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയോ നിലവിലുള്ള എച്ച് -1 ബി, എച്ച് -4 വിസകളുടെ വിഷയത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് ഇന്ത്യാക്കാരുടെ ആവശ്യം. വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലിടങ്ങളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ കമ്പനികൾക്ക് അനുമതി നൽകുന്ന വിസയാണ് എച്ച് -1 ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരാണ് ഇത്തരത്തിൽ ജോലിക്കായി അമേരിക്കയിൽ എത്തുന്നത്.

Last Updated : Jul 16, 2020, 6:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.