ETV Bharat / international

ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനം; വന്‍ പ്രതിരോധ കരാറുകള്‍ തയാറാകുന്നു - ഡൊണാള്‍ഡ്സ ട്രംപ്

അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ നാവികസേനയ്‌ക്ക് 2.6 ബില്യണ്‍ ഡോളര്‍ മുടക്കി ഹെലിക്കോപ്‌റ്ററുകള്‍ വാങ്ങാനുള്ള കരാറാണ് ഇതില്‍ പ്രധാനപ്പെട്ടത്. എഫ്-15ഇഎക്‌സ് യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാമെന്നും അമേരിക്ക വാഗ്‌ദാനം നല്‍കിയിട്ടുണ്ട്.

India-US relations Defence deals Donald Trump's India visit ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം ഡൊണാള്‍ഡ്സ ട്രംപ് അമേരിക്ക ഇന്ത്യ
ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം; വന്‍ പ്രതിരോധ കരാറുകള്‍ തയാറാകുന്നു
author img

By

Published : Feb 13, 2020, 7:54 AM IST

ന്യൂഡല്‍ഹി: ഈ മാസം അവസാനം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്രംപ് - മോദി കൂടിക്കാഴ്‌ചയ്‌ക്ക് മുന്നോടിയായി പ്രതിരോധ കരാറുകളുടെ അന്തിമരൂപം തയാറാക്കുകയാണ് ഇരു രാജ്യങ്ങളും. അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ നാവികസേനയ്‌ക്ക് 2.6 ബില്യണ്‍ ഡോളര്‍ മുടക്കി ഹെലികോപ്‌റ്ററുകള്‍ വാങ്ങാനുള്ള കരാറാണ് ഇതില്‍ പ്രധാനപ്പെട്ടത്. 1.86 ബില്യണ്‍ ഡോളര്‍ ചിലവില്‍ അമേരിക്കയുടെ പക്കല്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. അമേരിക്കന്‍ വ്യോമസേനയുടെ കരുത്തായ എഫ്-15ഇഎക്‌സ് യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാമെന്നും അമേരിക്ക വാഗ്‌ദാനം നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 114 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്‍റെ കരട് രൂപം നേരത്തെ തയാറാക്കിയിരുന്നു. ഇത്തവണത്തെ ട്രംപ് മോദി കൂടിക്കാഴ്‌ചയോടെ ഇതില്‍ അന്തിമ തീരുമാനമുണ്ടായേക്കും. ഒപ്പം അമേരിക്കയില്‍ നിന്ന് എംഎച്ച് 69ആര്‍ വിഭാഗത്തില്‍പ്പെടുന്ന 24 ഹെലിക്കോപ്‌റ്ററുകള്‍ വാങ്ങാനുള്ള നീക്കത്തിലും അന്തിമ തീരുമാനമുണ്ടായേക്കും. 2.6 ബില്യണ്‍ ഡോളറിന്‍റെ കരാറാണിത്. 1.9 ബില്യണ്‍ ഡോളറിന്‍റെ വ്യോമപ്രതിരോധ സംവിധാനം ഇന്ത്യയ്‌ക്ക് കൈമാറുന്നതിനും തീരുമാനമായിട്ടുണ്ട്.

എല്ലാ പ്രതിരോധ കരാറുകളുടെയും അന്തിമരൂപം കേന്ദ്ര സുരക്ഷാ കൗണ്‍സില്‍ തയാറാക്കുകയാണ്. 2019ല്‍ 18 ബില്യണ്‍ ഡോളറിന്‍റെ വ്യാപാര കരാറാണ് ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടായിരുന്നത്. 2016ല്‍ ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പിന്നാലെ നിരവധി വന്‍ പ്രതിരോധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു. ഫെബ്രുവരി 24 -25 തീയതികളിലാണ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനം. സന്ദര്‍ശനത്തിന്‍റെ ഭാഗമായി അഹമ്മദാബാദില്‍ റോഡ് ഷോ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപിനൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും. ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുന്ന ട്രംപ് അഹമ്മദാബാദില്‍ പുതുതായി നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഉദ്‌ഘാടനം ചെയ്യും.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്‌ച വഴിയൊരുക്കുമെന്ന് വൈറ്റ് ഹൗസ് ട്വീറ്റ്‌ ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഹ്യൂസ്റ്റണിൽ നടന്ന 'ഹൗഡി മോദി' പരിപാടിയിൽ ട്രംപുമായി വേദി പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഹൗഡി മോദി പരിപാടിക്ക് സമാനമായി പരിപാടികളാണ് ഇന്ത്യയിലും സംഘടിപ്പിക്കാനൊരുങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.