ലിസ്ബൺ: നിലവില്‍ അറ്റ്ലാന്‍ന്‍റിക് സമുദ്രത്തില്‍ ഉണ്ടായിരിക്കുന്ന ലൊറെന്‍സോ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതായി റിപ്പോര്‍ട്ടുകൾ. അപകടകാരിയായ കാറ്റഗറി അഞ്ചായാണ് ശക്തി പ്രാപിച്ചിരിക്കുന്നത്. ലൊറെന്‍സോ ഇപ്പോൾ ശക്തി പ്രാപിച്ച് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തീവ്രതയിലാണ് അറ്റ്ലാന്‍ന്‍റിക്കിന്‍റെ വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ കാണപ്പെട്ടതെന്ന് യുഎസിന്‍റെ നാഷണല്‍ ഹരികെയിന്‍ സെന്‍റര്‍ വ്യക്തമാക്കി.
മണിക്കൂറില്‍ 160 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. നാഷണല്‍ ഹരികെയിന്‍ സെന്‍ററിന്‍റെ റിപ്പോര്‍ട്ടുകൾ പ്രകാരം ലൊറെന്‍സോ ഇപ്പോൾ അസോറിന്‍റെ 2285 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായിട്ടാണുള്ളത്.