വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ സമൂഹവുമായി എനിക്ക് എല്ലായ്‌പ്പോഴും ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡൻ. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള പ്രസിഡന്‍റ് ചർച്ചയ്ക്കിടെയാണ് ബൈഡന്‍റെ പ്രസ്താവന. ട്രംപ് യാതൊരു വിധ മൂല്യങ്ങളും പങ്കിടുന്നില്ലെന്നും ബൈഡൻ ആരോപിച്ചു.
അമേരിക്കയിലെ മെച്ചപ്പെട്ട ജീവിതത്തിനായി പ്രയത്നിച്ച ഐറിഷ് പൂർവ്വികരിൽ നിന്നാണ് ഞാൻ മൂല്യങ്ങൾ കൈമാറിയത്. അവർ എന്നെ ഒരു മകൻ, സഹോദരൻ, ഭർത്താവ്, പിതാവ്, മുത്തച്ഛൻ, മനുഷ്യൻ, പൊതുസേവകൻ എന്നിങ്ങനെ രൂപപ്പെടുത്തിയെന്നും ബൈഡൻ പറഞ്ഞു. ഇന്ത്യൻ അമേരിക്കൻ ഉദ്യോഗസ്ഥരുമായി വർഷങ്ങളായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി കമലാ ഹാരിസിനെ കുറിച്ചും ബൈഡൻ സംസാരിച്ചു. കമലാ ഹാരിസിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിരിക്കുന്നത് അവരുടെ അമ്മയാണെന്നും അവർ ചെന്നൈയിൽ നിന്നുള്ളതാണെന്നും ബൈഡൻ പറഞ്ഞു. കമലയുടെ പിതാവും മുത്തച്ഛനും ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളികളാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ട്രംപും ബൈഡനും തമ്മിലുള്ള അന്തിമ ചർച്ച വെള്ളിയാഴ്ച ടെന്നസിയിലെ ബെൽമോണ്ട് സർവകലാശാലയിലെ കർബ് ഇവന്‍റ് സെന്‍ററിലാണ് നടന്നത്. നവംബർ മൂന്നിന് യുഎസിൽ തെരഞ്ഞെടുപ്പ് നടക്കും.