ETV Bharat / international

മൊഡേണ കൊവിഡ്‌ വാക്‌സിൻ സ്വീകരിച്ച് കമലാ ഹാരിസ്‌ - കമലാ ഹാരിസ്‌

കമലാ ഹാരിസ്‌ വാക്‌സിൻ സ്വീകരിക്കുന്നതിന്‍റെ തത്സമയ ദൃശ്യങ്ങൾ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്‌തിരുന്നു.

Harris receives first dose of Moderna  COVID  vaccine  Moderna  കമലാ ഹാരിസ്‌  മൊഡേണ കൊവിഡ്‌ വാക്‌സിൻ
കമലാ ഹാരിസ്‌ മൊഡേണ കൊവിഡ്‌ വാക്‌സിൻ സ്വീകരിച്ചു
author img

By

Published : Dec 30, 2020, 1:10 PM IST

വാഷിങ്‌ടൺ: നിയുക്ത അമേരിക്കൻ വൈസ്‌ പ്രസിഡന്‍റ്‌ കമലാ ഹാരിസ്‌ കൊവിഡ്‌ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു. മൊഡേണ വാക്‌സിനാണ്‌ കമല സ്വീകരിച്ചത്‌. കമലാ ഹാരിസ്‌ വാക്‌സിൻ സ്വീകരിക്കുന്നതിന്‍റെ തത്സമയ ദൃശ്യങ്ങൾ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്‌തിരുന്നു.

വാഷിങ്‌ടണിലെ യുണൈറ്റഡ്‌ മെഡിക്കൽ സെന്‍ററിൽ നിന്നുമാണ്‌ കമലയും ഭർത്താവ്‌ ഡെഗ്‌ എൻകോഫും വാക്‌സിൻ സ്വീകരിച്ചത്. കൊവിഡ്‌ വാക്‌സിനെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കാനാണ്‌ വാക്‌സിൻ സ്വീകരിക്കുന്നത്‌ ടെലിവിഷനിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്‌തതെന്ന്‌ കമല പറഞ്ഞു. അതേസമയം നിയുക്ത അമേരിക്കൻ പ്രസിഡന്‍റ്‌ ജോ ബൈഡൻ, ഫൈസർ കൊവിഡ്‌ വാക്‌സിന്‍റെ ആദ്യ കുത്തിവെയ്‌പ്പ്‌ എടുത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.