പോര്‍ട്ട് ഓ പ്രിന്‍സ് : ഹെയ്‌തി പ്രസിഡന്‍റ് ജോവനല്‍ മോയ്‌സ് സ്വവസതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പ്രസിഡന്‍റിന്‍റെ സ്വകാര്യ വസതിയില്‍ അതിക്രമിച്ച് കയറിയ അഞ്ജാത സംഘം അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ് അറിയിച്ചു.
ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. ആക്രമണത്തിനിരയായ പ്രഥമവനിത മാര്‍ട്ടിനെ മോയ്‌സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്യത്വരഹിതവും നിഷ്‌ഠൂരവുമായ സംഭവമെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ് അപലപിച്ചു. രാജ്യത്തെ നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: ലാംഡ ഡെൽറ്റയേക്കാൾ മാരകം ; ഇതുവരെ സ്ഥിരീകരിച്ചത് 30ലധികം രാജ്യങ്ങളിൽ
2018 ല്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് നീണ്ടതിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞിട്ടും മോയ്‌സ് പദവിയില്‍ തുടരുകയായിരുന്നു. അതേസമയം, രാജ്യത്ത് ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും മൂലം അക്രമങ്ങള്‍ വര്‍ധിച്ചിട്ടുമുണ്ട്.