ETV Bharat / international

മെക്‌സിക്കോയിൽ വെടിവയ്‌പ്പ്; പൊലീസ് ഉദ്യോഗസ്ഥരടക്കം 13 പേര്‍ കൊല്ലപ്പെട്ടു - മയക്കുമരുന്ന് സംഘം

മെക്‌സിക്കോ സിറ്റിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള കോട്ടെപെക് ഹരിനാസ് പ്രദേശത്ത് അക്രമികൾ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു

Gunmen ambush police convoy in Mexico  Mexico killings  Mexico shootings  police envoy attacked in Mexico  മെക്‌സിക്കോ  മയക്കുമരുന്ന് സംഘം  മെക്‌സിക്കോ വെടിവയ്‌പ്പ്
മെക്‌സിക്കോയിൽ വെടിവയ്‌പ്പ്; 13 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
author img

By

Published : Mar 19, 2021, 9:03 AM IST

മെക്‌സിക്കോ സിറ്റി: മയക്കുമരുന്ന് സംഘത്തിന്‍റെ വെടിവയ്‌പ്പിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് പ്രോസിക്യൂഷൻ അന്വേഷണ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. മെക്‌സിക്കോ സിറ്റിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള കോട്ടെപെക് ഹരിനാസ് പ്രദേശത്ത് അക്രമികൾ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു.

അക്രമികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് സംസ്ഥാന പൊതു സുരക്ഷാ വകുപ്പ് മേധാവി റോഡ്രിഗോ മാർട്ടിനെസ് സെലിസ് അറിയിച്ചു. പ്രദേശത്ത് ആക്രമണങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി. ഈ ആക്രമണം മെക്‌സിക്കൻ സർക്കാരിനെതിരെ ആയിരുന്നുവെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മാർട്ടിനെസ് സെലിസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.