ETV Bharat / international

ആഗോളതലത്തിൽ ആറുകോടിയിലധികം കൊവിഡ് രോഗികൾ

6,07,36,801 രോഗികളാണ് ഇതുവരെ ലോകത്ത് റിപ്പോർട്ട് ചെയ്‌തത്

author img

By

Published : Nov 26, 2020, 2:07 PM IST

Global Covid tracker  Covid Global  total coronavirus cases  coronavirus cases across world  COVID cases worldwide  COVID deaths worldwide  ആഗോളതലത്തിൽ കൊവിഡ്  ലോകത്ത് കൊവിഡ്  ലോകത്ത് കൊവിഡ് മരണം
കൊവിഡ്

ലോകത്ത് ആറുകോടിയിലേറെ പേർക്ക് കൊവിഡ് ബാധിച്ചു. ആഗോളതലത്തിൽ 6.07 കോടിയിലധികം ആളുകൾക്കാണ് ഇതിനോടകം മഹാമാരി ബാധിച്ചത്. വൈറസ് പിടിപ്പെട്ട് മരിച്ചത് 14,27,080 രോഗികളാണ്. എന്നാൽ കൊവിഡ് ബാധിതരായ നാല് കോടിയിലേറെ (4,20,42,128) പേരും രോഗമുക്തരായി.

ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ റിപ്പോർട്ട് ചെയ്‌ത രാജ്യം അമേരിക്കയാണ്. യുഎസിൽ 1,31,38,200ൽ അധികം പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 2,68,221 കൊവിഡ് മരണങ്ങളും സംഭവിച്ചു.

അതേസമയം ദക്ഷിണ കൊറിയയിൽ എട്ട് മാസത്തിന് ശേഷം 500ലധികം വൈറസ് ബാധിതർ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ ദിവസം 583 രോഗികളും 515 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്. ഇതോടെ രോഗബാധിതർ 32,318 ആയി ഉയർന്നു. ന്യൂസിലാൻഡിലെത്തിയ ആറ് പാകിസ്ഥാൻ ക്രിക്കറ്റ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.