ആഗോളതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 95.5 ദശലക്ഷമായി ഉയർന്നു. ആകെ കൊവിഡ് മരണം 2.03 ദശലക്ഷം കവിഞ്ഞു. ലോകത്ത് ഏറ്റവുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതും കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതും അമേരിക്കയിലാണ്. അമേരിക്കയിൽ 95,530,563 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,039,283 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.
ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. 10,571,773 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 152,419 ആണ്. നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യം ബ്രസീലാണ്. 210,299 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.