ലോകത്ത് കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം 21,82,823 ആയതായി ലോകാരോഗ്യ സംഘടന. 145551 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 5,47,589 പേര്‍ രോഗ മുക്തരായി. പ്രായം കൂടിയവരിലും കുട്ടികളിലുമാണ് രോഗം ദോഷകരമായി ബാധിക്കുന്നത്. ലോകത്ത് കൊവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.
ലോകത്തിലെ എല്ലാ നേതാക്കളും ഇക്കാര്യം ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ഡിസംബറില്‍ ചൈനയിലാണ് കൊവിഡ് 19 മഹാമാരി പൊട്ടി പുറപ്പെട്ടത്. ഇതോടെ ചൈനീസ് സാമ്പത്തിക വ്യവസ്ഥ താറുമാറായി. ചൈന വീണ്ടും സാമ്പത്തിക രംഗം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ ദശലക്ഷകണക്കിന് ആളുകള്‍ക്ക് ജോലിക്ക് പോകാനോ പുറത്തിറങ്ങാനോ കഴിയുന്നില്ല. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ട് വലിക്കുകയാണ്.
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൊണ്ടയിലെ ശ്രവത്തില്‍ നിന്നും രോഗാണുക്കള്‍ പുറത്ത് വരുന്നത്. ഇത് മറ്റുള്ളവരിലേക്ക് പകരും. രോഗം ബാധിക്കുന്നവര്‍ക്ക് പനിയോ മറ്റ് ലക്ഷണങ്ങളൊ ആദ്യ വാരങ്ങളില്‍ കാണാറില്ല. എന്നാല്‍ കുട്ടികളിലും മുതിര്‍ന്നവരിലും പെട്ടന്ന് തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടു തുടങ്ങും. മരിക്കുന്നവരില്‍ കൂടുതല്‍ പേരും നിലവില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരാണ്. ന്യൂമോണിയ ബാധിച്ചാണ് കൊവിഡ് രോഗികളില്‍ കുടുതല്‍ പേരും മരിക്കുന്നത്. രോഗികളില്‍ വലിയ പങ്കും രോഗമുക്തി നേടുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.