വാഷിങ്ടൺ: മിനിയാപൊളിസിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡ് കൊവിഡ് -19 ബാധിതനായിരുന്നുവെന്ന് റിപ്പോർട്ട്. ചീഫ് മെഡിക്കൽ എക്സാമിനർ ആൻഡ്രൂ ബേക്കറിന്‍റെ റിപ്പോർട്ട് പ്രകാരം ഏപ്രിൽ മൂന്നിനാണ് ഫ്ലോയിഡിന് അസിംപ്റ്റോമാറ്റിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ജോർജ് ഫ്ലോയിഡിന്‍റെ പൂർണ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ബുധനാഴ്ച പുറത്തുവിട്ടു. ഹെന്നേപിൻ കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് തയ്യാറാക്കിയ 20 പേജുള്ള റിപ്പോർട്ട് കുടുംബത്തിന്‍റെ അനുമതിയോടെയാണ് പുറത്തുവിട്ടത്. പൊലീസ് കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തുന്നതിനിടെ ഫ്ലോയിഡിന് ഹൃദയാഘാതമുണ്ടായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൗണ്ടിയുടെ സംഗ്രഹ റിപ്പോർട്ടിൽ ലഹരി മരുന്നുകളുടെ ഉപയോഗത്തെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്.