ETV Bharat / international

ക്യാപിറ്റോൾ കലാപം; മരണം അഞ്ചായി

സുരക്ഷാ വീഴ്‌ച കണക്കിലെടുത്ത് യുഎസ്‌ ക്യാപിറ്റോൾ പൊലീസ് മേധാവി സ്റ്റീവൻ സണ്ട് രാജിവെച്ചു

author img

By

Published : Jan 8, 2021, 7:50 AM IST

US Capitol Police Chief Steven Sund resigned  ക്യാപിറ്റോൾ കലാപം  യുഎസ്‌ ക്യാപിറ്റോൾ പൊലീസ് മേധാവി സ്റ്റീവൻ സണ്ട്  five died in Capitol riot in america
ക്യാപിറ്റോൾ കലാപം; മരണം അഞ്ചായി

വാഷിങ്‌ടൺ: ക്യാപിറ്റോൾ കലാപത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു യുഎസ് ക്യാപിറ്റൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഇതോടെ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. യുഎസ്‌ ക്യാപിറ്റോൾ പൊലീസ് മേധാവി സ്റ്റീവൻ സണ്ട് രാജിവെച്ചു. യുഎസ് കോൺഗ്രസ് ചേരുന്ന കാപ്പിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുകൂലികളെ തടയാൻ ക്യാപിറ്റോൾ പൊലീസിന് കഴിയാത്തത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. തുടർന്നാണ് സ്റ്റീവൻ സണ്ട് രാജിവെച്ചത്. ജനുവരി 16ന് രാജി അംഗീകരിക്കും.

ജോ ബൈഡന്‍റെ വിജയപ്രഖ്യാപനത്തിനായി ചേർന്ന യുഎസ് കോൺഗ്രസ് സമ്മേളനത്തിനിടെ ട്രംപ് അനുകൂലികൾ പ്രതിഷേധം നടത്തി. യുഎസ് കോൺഗ്രസ് ചേരുന്ന കാപ്പിറ്റോൾ ബില്‍ഡിങിലേക്ക് ഇരച്ചുകയറിയ അക്രമികൾ കലാപ സമാനമായ അന്തരീക്ഷം സൃഷ്‌ടിച്ചു. ഇത് തടയാൻ ക്യാപിറ്റോൾ പൊലീസിന് കഴിഞ്ഞില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.