വാഷിംങ്‌ടൺ: അമേരിക്കയിലെ കൊളറാഡോയിൽ ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട്. കൊളറാഡോ ഗവർണർ ജേർഡ് പോളിസാണ് വിവരം അറിയിച്ചത്. അമേരിക്കയിൽ ആദ്യമായാണ് ഈ വൈറസ് സ്ഥിരീകരിക്കുന്നത്. ജനിതകമാറ്റം വന്ന വൈറസ് കൊളറാഡോ സ്റ്റേറ്റ് ലബോറട്ടറി സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലാണ് (സിഡിസി) കണ്ടെത്തിയത്. ഈ വൈറസ് കൊറോണ വൈറസിനേക്കാൾ വേഗത്തിൽ പടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള ഒന്നിലധികം രാജ്യങ്ങളിൽ ഈ വൈറസ് ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കനുസരിച്ച് കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യം യുഎസ് ആണ്.നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതതരുടെ എണ്ണം 19,521,613 ഉം ,മരണസംഖ്യ 337,829 ആണ്.