ന്യൂയോര്‍ക്ക്: കെന്‍ ജസ്റ്ററിനേയും 15 പ്രതിനിധികളേയും കശ്മീരിലേക്ക് അയച്ചത് സുപ്രധാന നടപടിയെന്ന് യു.എസ്. യു.എസ് പ്രതിനിധികളുടെ വരവിനെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നതായി സൗത്ത് ഏഷ്യന്‍ സ്റ്റേറ്റ് സെക്രട്ടറി അസിസ്റ്റന്‍റ് സ്ഥാനത്തുള്ള എലിയാസ് വെല്‍ പറഞ്ഞു. ഇതൊരു സുപ്രധാനമായി ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കളെയും താമസക്കാരെയും തടങ്കലിൽ വയ്ക്കുന്നതും ഇന്‍റര്‍നെറ്റ് നിയന്ത്രണങ്ങളിലും തങ്ങള്‍ ആശങ്കാകുലരാണ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് വരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്.
കഴിഞ്ഞ വ്യാഴം വെള്ളി ദിവസങ്ങളില്‍ നയതന്ത്ര സംഘം സന്ദര്‍ശനം നടത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ നടപടികളെ എതിര്‍ക്കുമ്പോള്‍ തന്നെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ യു.എസ് അനുകൂലിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് തുല്യനീതി, അഴിമതി തടയല്‍, ദേശീയ നിയമങ്ങള്‍ എല്ലാവരിലും എത്തിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതെന്ന ഇന്ത്യന്‍ നിലപാടിനെ യു.എസ് സ്വാഗതം ചെയ്തു. കശ്മീര്‍ താഴ്വരയിലെ സാഹചര്യങ്ങളില്‍ സംഘം അതൃപ്തിയും പ്രകടിപ്പിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം കശ്മീരിലെ ഇന്‍റര്‍നെറ്റ് നിയന്ത്രണം തീരുമാനം പുനഃപരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്‍റര്‍നെറ്റ് മൗലിക ആവശ്യമാണെന്നാണ് കോടതി നിലപാട്.