പ്രതിസന്ധികള്‍ക്കിടയിലെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് - കൊവിഡ് അമേരിക്ക
അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു പ്രസിഡന്‍റ് തെരഞ്ഞെടുപ്പും മാറ്റിവച്ചിട്ടില്ല
കൊവിഡ്-19 പകര്‍ച്ചവ്യാധി മൂലം ലോകം മുഴുവന്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന കാലമാണിത്. എന്നാണ് സ്‌കൂളുകള്‍ തുറക്കാന്‍ പോകുന്നത്, കോളജ് വിദ്യാഭ്യാസത്തിന്‍റെ സ്ഥിതി എന്താകും, നിലവിലുള്ളതും ഭാവിയിലേതുമായ തൊഴില്‍ അവസരങ്ങളുടെ നല്ല വശങ്ങളും ചീത്ത വശങ്ങളും എന്തൊക്കെയായിരിക്കും എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അവയില്‍ ഉള്‍പ്പെടുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള ആകുലതകളിലൂടെ ലോകം കടന്നു പോകുമ്പോഴാണ് അമേരിക്ക മറ്റൊരു പ്രധാന ചോദ്യത്തെ കുറിച്ച് ഉല്‍കണ്ഠപ്പെടുന്നത്. വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ് ആ ചോദ്യം. തെരഞ്ഞെടുപ്പ് തടസങ്ങളേതുമില്ലാതെ നടക്കുമോ അല്ലെങ്കില്‍ രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി അത് നീട്ടി വെയ്ക്കുമോ എന്നൊക്കെ ചോദ്യമുയരുന്നുണ്ട്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന കാലത്ത് സാമൂഹിക അകലം പാലിച്ചു കൊണ്ട് വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സമ്മദിദാനവകാശം നിര്‍വഹിക്കുവാന്‍ വിവിധ വഴികള്‍ തേടി കൊണ്ടിരിക്കുകയാണ് അധികൃതര്‍. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ താല്‍പ്പര്യമൊന്നും ട്രംപ് കാണിക്കാത്തതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് - "കൊറോണയല്ലേ", എന്ത് സംഭവിക്കും.
പതിവ് പോലെ ഈ നവംബറില്‍ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുമോ? അത് നടത്തുമെങ്കില്‍ എങ്ങനെയായിരിക്കും നടത്താന്‍ പോകുന്നത്? ലോകത്തെ മുഴുവന്‍ ബാധിക്കുന്ന യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ വര്‍ഷം നവംബര്‍ 3-നാണ് നടക്കേണ്ടത്. കൊവിഡ് ബാധ മൂലം ഉണ്ടായിരിക്കുന്ന പല പ്രതിബന്ധങ്ങള്‍ക്കുമൊപ്പം ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്‍റെ കൂട്ടാളികളും ഉയര്‍ത്തുന്ന പരാമര്‍ശങ്ങള്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു. അതോടൊപ്പം തന്നെ ഈയിടെയായി അമേരിക്കയിലാകെ പടര്‍ന്നു പിടിച്ചിരിക്കുന്ന വര്‍ണ്ണവെറിക്കെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളും അവര്‍ക്ക് ഈ തെരഞ്ഞെടുപ്പിനുള്ള താല്‍പ്പര്യത്തെക്കുറിച്ച് സംശയം സൃഷ്ടിക്കുന്നു.
എന്താണ് അമേരിക്കയുടെ ഭരണഘടന?
അമേരിക്കയില്‍ ഏത് തെരഞ്ഞെടുപ്പ് വേണമെങ്കിലും മാറ്റി വെയ്ക്കാം. പക്ഷെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാത്രം പാടില്ല. അതിനുള്ള കാരണം യുഎസ് ഭരണഘടനയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള തിയതി വരെ വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട് എന്നതാണ്. പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത് നാല് വര്‍ഷത്തിനു ശേഷം നവംബറിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞുള്ള തൊട്ടടുത്ത ചൊവ്വാഴ്ച ദിനത്തില്‍ വോട്ടര്‍മാര്‍ പ്രസിഡന്‍റിനേയും വൈസ് പ്രസിഡന്‍റിനേയും തെരഞ്ഞെടുക്കണമെന്നാണ് ഭരണഘടനയില്‍ വളരെ വ്യക്തമായി നിര്‍ദേശിച്ചിട്ടുള്ള കാര്യം.
ഈ നിശ്ചിത ദിവസത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യം ഉയര്‍ന്നാല്‍ ഭരണഘടനയില്‍ ഭേദഗതി വരുത്താവുന്നതാണ്. ഇതിന് ട്രംപ് തയാറാണെങ്കില്‍ പോലും ഡെമോക്രാറ്റുകള്‍ക്ക് മേധാവിത്വമുള്ള ഒരു അമേരിക്കയില്‍ ഹൗസ് ഓഫ് റപ്രസെന്‍റേറ്റീവുകള്‍ അതിന് തയാറാവുമോ എന്നുള്ളതാണ് സംശയം. ട്രംപ് വിരുദ്ധ കലാപങ്ങള്‍ അവഗണിച്ചാല്‍ തന്നെയും ഡെമോക്രാറ്റുകള്‍ക്ക് പോലും മറ്റൊരു വഴിയില്ല എന്നുള്ളതാണ് സത്യം. കാരണം കൊവിഡ് മൂലം ജനങ്ങള്‍ക്ക് വോട്ട് ചെയ്യുവാന്‍ പുറത്തു വരാന്‍ കഴിയാത്ത അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ വഷളായാല്‍ തെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കുന്നതിനെ പിന്തുണക്കുകയേ അവര്‍ക്ക് വഴിയുള്ളൂ. അതിനാല്‍ രാജ്യത്ത് കൊവിഡ് മഹാമാരി ഉണ്ടാക്കുന്ന പ്രഭാവത്തെ ആശ്രയിച്ചിരിക്കുന്നു ഇക്കാര്യങ്ങളെല്ലാം തന്നെ. രാജ്യത്ത് നാല് മാസങ്ങള്‍ക്ക് ശേഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുമോ ഇല്ലയോ എന്നുള്ള കാര്യം കൊറോണയായിരിക്കും തീരുമാനിക്കുക. അതല്ല, ഒരു ഭരണ ഘടന ഭേദഗതി കൊണ്ടുവരികയാണ് ചെയ്യുന്നതെങ്കില്‍ അത് തീര്‍ത്തും ഉദ്വേഗജനകമായ കാര്യമായിരിക്കും.
ഇത് സംഭവിച്ചാല്‍ തന്നെയും പുതിയ ഒരു പ്രസിഡന്‍റ് വരുന്നതുവരെ അധികാരത്തില്‍ തുടരുവാന്‍ ഡൊണാള്‍ഡ് ട്രംപിന് കഴിയുകയുമില്ല. അമേരിക്കന്‍ ഭരണഘടന പ്രകാരം അമേരിക്കയുടെ പ്രസിഡന്‍റിന്‍റെ കാലാവധി നാല് വര്‍ഷം മാത്രമാണ്. അത് ജനുവരി-20ന് അവസാനിക്കും. പുതിയ ആളുകളെ തെരഞ്ഞെടുക്കുന്നതുമായി ഒരു ബന്ധവും ഇക്കാര്യത്തിലില്ല. ട്രംപ് ഇത്തവണ തെരഞ്ഞെടുപ്പ് ജനുവരിക്കുമപ്പുറത്തേക്ക് മാറ്റി വെച്ചാല്‍ പോലും ഭരണഘടന പ്രകാരം 2021 ജനുവരി-20 ന് അദ്ദേഹത്തിന് അധികാരം വിട്ടൊഴിയേണ്ടി വരും. എന്നിട്ടും തെരഞ്ഞെടുപ്പ് നടന്നില്ലായെങ്കില്‍ ഹൗസ് ഓഫ് റപ്രസെന്‍റേറ്റീവ്‌സ് (കോണ്‍ഗ്രസ്) ഒരു പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. സെനറ്റ് ഒരു വൈസ് പ്രസിഡന്റിനേയും താല്‍ക്കാലികമായി തെരഞ്ഞെടുക്കും. കോണ്‍ഗ്രസിന്‍റെ കാലാവധി തീരുന്നതിനു മുന്‍പായി തെരഞ്ഞെടുപ്പ് നടന്നില്ലായെങ്കില്‍ പിന്നീട് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിന്‍റെ ഉത്തരവാദിത്തം സെനറ്റിനാണ് ഉള്ളത്. (നമ്മുടെ രാജ്യസഭ പോലുള്ളതാണ് ഈ സഭ). എന്നാല്‍ അമേരിക്കന്‍ ചരിത്രത്തിലൊരിക്കലും ഇങ്ങനെ ഒരു കാര്യം നടന്നിട്ടില്ല.
മകളുടെ ഭര്‍ത്താവിന്‍റെ (ജാമാതാവ്) വാക്ക്..
ട്രംപിന്‍റെ കടുത്ത എതിരാളിയായി ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന യുഎസ് മുന്‍ വൈസ് പ്രസിഡന്‍റ് ബൈഡന്‍ കഴിഞ്ഞ മാസം ഇങ്ങനെ പറയുകയുണ്ടായി. 'നോക്കിക്കോളൂ... എന്തെങ്കിലും പറഞ്ഞും ചെയ്തുമൊക്കെ ട്രംപ് തെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കാന്‍ ശ്രമിച്ചാല്‍ അത് ഒരു അല്‍ഭുതമായിരിക്കില്ല.'' ഈ അഭിപ്രായ പ്രകടനത്തോട് ട്രംപ് നിഷേധാത്മകമായാണ് പ്രതികരിച്ചതെങ്കിലും വൈറ്റ് ഹൗസിലെ ഉപദേശകനായ കുഷ്നറുടെ ഏറ്റവും പുതിയ പ്രസ്താവന (ട്രംപിന്‍റെ ജാമാതാവുകൂടിയാണ് കുഷ്നര്‍) ഇങ്ങനെ പറയുന്നു – “എനിക്ക് ഉറപ്പില്ലാ എങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് രാജ്യത്ത് കൊവിഡ് സൃഷ്ടിച്ചിരിക്കുന്ന പ്രഭാവം മൂലം മാറ്റി വെയ്ക്കപ്പെടാനാണ് സാധ്യത.” ഈ പ്രസ്താവന ചില സംശയങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ സൃഷ്ടിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. ഇതിനു പുറമെ കൊവിഡ് സൃഷ്ടിച്ച പ്രഭാവങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും എല്ലാം അപ്പുറം അടുത്ത നാല് മാസങ്ങള്‍ക്ക് ശേഷം നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ വച്ച് അമേരിക്കയിലെ സ്ഥിതി ഗതികള്‍ എന്തായിരിക്കും എന്നതിനെ കുറിച്ചുള്ള ഒരു ആകാംഷ അമേരിക്കന്‍ പൗരന്മാര്‍ക്കിടയിലും അതോടൊപ്പം തന്നെ ലോകത്താകമാനവും ഉണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എന്ത് തന്ത്രമായിരിക്കും അത്തരം സ്ഥിതി ഗതികളെ മറികടക്കുവാന്‍ ട്രംപും കൂട്ടരും എടുക്കുക എന്നാണ് ഏവരും ചിന്തിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ആ രാജ്യത്തെ ഭരണഘടന എന്തു പറയുന്നു എന്ന് അറിയുവാന്‍ ജനങ്ങള്‍ ഏറെ തല്‍പ്പരരാണ്. തെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കാന്‍ കഴിയുമോ അതാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഇത്തരം കാര്യങ്ങള്‍ മുന്‍ കാലങ്ങളില്‍ എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ എന്നറിയുന്നതിനായി അമേരിക്കയുടെ ചരിത്രം ചികഞ്ഞെടുത്തു കൊണ്ടിരിക്കുകയാണ് ഏവരും ഇപ്പോള്‍.
ഡെമോക്രാറ്റുകളെ പ്രോത്സാഹിപ്പിക്കുവാന്‍ ട്രംപിന് താല്‍പര്യമില്ല
കൊവിഡ് അതി ഭീകരമാംവിധം പടര്‍ന്നു പിടിച്ചാല്‍ പോലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നടത്തി കൊണ്ടു പോകുവാനുള്ള അവസരങ്ങള്‍ അമേരിക്കയിലുണ്ട്. പൊതു വോട്ടിങ്ങിനു പുറമെ ഹാജരാകാത്തവരുടെ ബാലറ്റ്, മെയില്‍-ഇന്‍-വോട്ടിങ്, പ്രീ വോട്ടിങ് എന്നീ പ്രക്രിയകള്‍ ഉള്ളത് ചില നേട്ടങ്ങളാണ്. വലിയ വരികളില്‍ നില്‍ക്കാതെ പോസ്റ്റ് വഴി വോട്ടുകള്‍ അയക്കാവുന്നതാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി കഴിഞ്ഞതാണ് അത്തരത്തിലുള്ള പല പ്രക്രിയകളും. എന്നാല്‍ അവയൊക്കെ ചില പ്രത്യേക കേസുകളിലും ചില ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. പോളിങ്ങ് ബൂത്തിലേക്ക് എല്ലാവരും വന്ന് വോട്ടു ചെയ്യുന്നത് ഒഴിവാക്കി കൊണ്ട് മെയില്‍ വഴി വോട്ട് ചെയ്യുവാനുള്ള അവസരം എല്ലാവര്‍ക്കും ബാധകമാക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ നിര്‍ദ്ദേശം. എന്നാല്‍ നിലവിലെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന്മാര്‍ ഈ രീതി എല്ലാവര്‍ക്കും ബാധകമാക്കുവാന്‍ സമ്മതമുള്ളവരല്ല. “പ്രായമായവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും തങ്ങളുടെ വീടുകളിലേക്ക് എത്തി ചേരാന്‍ പറ്റാത്ത സൈനികര്‍ക്കുമെല്ലാം നല്ലതാണ് ഈ രീതികള്‍. പക്ഷെ സാധാരണ ജനങ്ങള്‍ക്കെല്ലാവര്‍ക്കും മെയില്‍ വഴി വോട്ട് ചെയ്യാമെന്നുള്ള നിബന്ധന ബാധകമാക്കിയാല്‍ അത് തീര്‍ത്തും മുതലെടുപ്പ് രാഷ്ട്രീയം പോലാകും. ഒട്ടേറെ തട്ടിപ്പുകള്‍ ഈ പ്രക്രിയയില്‍ സംഭവിക്കാം. മെയില്‍ ബാലറ്റ് സംവിധാനത്തില്‍ തിരിമറികള്‍ നടത്തപ്പെടാനുള്ള അപകടം വളരെ ഏറെയാണ്. എല്ലാവരും ഇത്തരം തട്ടിപ്പ് രീതികള്‍ നടത്താന്‍ തുടങ്ങിയാല്‍ പിന്നീട് ഒരിക്കല്‍ പോലും അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ വന്നു കൊള്ളണമെന്നില്ല. അതിനാല്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നു.'' ട്രംപ് പറഞ്ഞു. അതിലുപരി എല്ലാ സംസ്ഥാനങ്ങളിലും മെയില്‍-ഇന്‍-വോട്ടിങ്ങ്, ഹാജരാകാത്തവരുടെ വോട്ടിങ്ങ് എന്നീ പ്രയോഗങ്ങള്‍ ഒന്നു തന്നെയാണ്. അതിനാല്‍ ഏത് തലം വരെ ഇത് ഫലമുളവാക്കും എന്നു പറയുക അസാധ്യമാണ്. ഇതിന്‍റെ ഒക്കെ പശ്ചാത്തലത്തില്‍ അടുത്ത നാല് മാസങ്ങള്‍ കഴിയുമ്പോള്‍ എന്ത് തരത്തിലുള്ള പ്രഭാവമാണ് കൊവിഡ് അമേരിക്കയില്‍ സൃഷ്ടിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു തെരഞ്ഞെടുപ്പിന്‍റെ ഭാവി.
ഹാജരാകാത്തവരുടെ ബാലറ്റ്
നമ്മുടെ പോസ്റ്റല്‍ ബാലറ്റു പോലെ തന്നെയാണ് ഈ ഹാജരാകാത്തവരുടെ ബാലറ്റും. നിശ്ചയിക്കപ്പെട്ട തെരഞ്ഞെടുപ്പ് ദിവസം തന്‍റെ വോട്ട് രേഖപ്പെടുത്തുവാന്‍ നേരിട്ട് പോളിങ്ങ് ബൂത്തുകളില്‍ ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് പോസ്റ്റ് വഴി വോട്ട് അയച്ച് കൊടുക്കാന്‍ അവസരം നല്‍കുന്നു ഈ രീതി.
മെയില്‍-ഇന്‍-പോളിങ്
മുന്‍ കൂട്ടിയുള്ള ഒരു ബാലറ്റ് പേപ്പര്‍ പോസ്റ്റ് വഴി അയച്ചു കൊടുക്കും. അത് സ്വീകരിച്ച ശേഷം വോട്ടര്‍ക്ക് തന്റെ ഏറ്റവും അടുത്തുള്ള പോളിങ് സ്‌റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താവുന്നതാണ്. അല്ലെങ്കില്‍ ആ വോട്ടും പോസ്റ്റ് വഴി അയക്കാവുന്നതാണ്.
നേരത്തെ വോട്ട് രേഖപ്പെടുത്തല്‍
ഇത് പോളിങ്ങ് ദിവസത്തിനു വളരെ മുന്‍പ് തന്നെ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ വോട്ട് രേഖപ്പെടുത്തുവാന്‍ അവസരം നല്‍കുന്ന ഒരു രീതിയാണ്. ഈ രീതികള്‍ എല്ലാം തന്നെയും വിവിധ സംസ്ഥാനങ്ങളില്‍ വിവിധ രീതികളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ വോട്ടിങ്ങ് സംവിധാനം ഉപയോഗപ്പെടുത്തുന്നതിനുള്ള കാരണം എന്താണെന്ന് ഒരു രജിസ്‌റ്റേര്‍ഡ് വോട്ടര്‍ ആദ്യം തന്നെ ബോധിപ്പിക്കണം. അത്തരം ഒരു വോട്ട് ചെയ്യുന്നതിനായി പറ്റുന്ന സാഹചര്യങ്ങള്‍ എന്താണെന്നും വോട്ടര്‍ അറിയിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഓഫിസര്‍ അംഗീകരിച്ചാല്‍ മാത്രമേ ഇത്തരത്തിലുള്ള വോട്ടിങ് രീതി ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ.
എന്താണ് ചരിത്രം പറയുന്നത്?
* ഇക്കാലം വരെയും യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരിക്കലും മാറ്റി വെച്ചിട്ടില്ല.
* ഒന്നാം ലോക മഹായുദ്ധ കാലത്ത് പോലും തെരഞ്ഞെടുപ്പ് നിലയ്ക്കുകയുണ്ടായില്ല. അതുപോലെ അമേരിക്കയുടെ സ്ഥിരതയ്ക്ക് തന്നെ വലിയ വെല്ലുവിളി ഉയര്‍ത്തിയ 1864-ലെ നിര്‍ണായകമായ ആഭ്യന്തര കലാപ കാലത്തും തെരഞ്ഞെടുപ്പ് നടക്കാതിരുന്നിട്ടില്ല.