ക്വിറ്റോ: ഇന്ധന സബ്‌സിഡി നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഇക്വഡോറിൽ ശക്തമായ ബഹുജന പ്രക്ഷോഭം. ഏഴ് പേര്‍ കൊല്ലപ്പെട്ടു. 1,340 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്മാറി.
പ്രക്ഷോഭത്തില്‍ പങ്കെടുത്ത 1,152 പേരെ കസ്റ്റഡിയിലെടുത്തതായി ഓംബുഡ്സ്മാന്‍ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു. ഇന്ധന സബ്സിഡി റദ്ദാക്കാനുള്ള ഉത്തരവിനെതിരെ നിരവധി ദിവസമായി ഇക്വഡോറില്‍ ജനകീയ പ്രതിഷേധം നടക്കുകയായിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് ഇക്വഡോർ പ്രസിഡന്റ് ലെനിൻ മൊറേനോ സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. കര്‍ഫ്യൂ പ്രഖ്യാപിച്ചതായി രാഷ്ട്രപതിയും ട്വിറ്ററില്‍ കുറിച്ചു. ഒക്ടോബര്‍ 5 മുതലാണ് ഇന്ധന സബ്സിഡിക്കെതിരെ ഇക്വഡോറില്‍ പ്രതിഷേധം തുടങ്ങിയത്.