വാഷിങ്ടൺ: ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാന് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 'തങ്ങളുടെ എംബസിക്കും ജീവനക്കാര്‍ക്കുമുണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും പൂര്‍ണ ഉത്തരവാദിത്വം ഇറാന് തന്നെയായിരിക്കും. അവര്‍ ഇതിന് വലിയ വില നല്‍കേണ്ടി വരും. ഇത് മുന്നറിയിപ്പല്ല, ശക്തമായ ഭീഷണി തന്നെയാണ്. ഹാപ്പീ ന്യൂ ഇയര്‍’ ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
-
....Iran will be held fully responsible for lives lost, or damage incurred, at any of our facilities. They will pay a very BIG PRICE! This is not a Warning, it is a Threat. Happy New Year!
— Donald J. Trump (@realDonaldTrump) December 31, 2019 " class="align-text-top noRightClick twitterSection" data="
">....Iran will be held fully responsible for lives lost, or damage incurred, at any of our facilities. They will pay a very BIG PRICE! This is not a Warning, it is a Threat. Happy New Year!
— Donald J. Trump (@realDonaldTrump) December 31, 2019....Iran will be held fully responsible for lives lost, or damage incurred, at any of our facilities. They will pay a very BIG PRICE! This is not a Warning, it is a Threat. Happy New Year!
— Donald J. Trump (@realDonaldTrump) December 31, 2019
ഇറാഖ് പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും വിഷയത്തില്‍ സമയോചിതമായി ഇടപ്പെട്ടതിനും എംബസി സംരക്ഷിക്കുന്നതിനും ട്രംപ് നന്ദി അറിയിച്ചു. ഇറാഖില്‍ നിന്ന് തങ്ങളുടെ ഏറ്റവും മികച്ച സൈനിക വിഭാഗത്തിന് ഇറാനിലേക്ക് എത്താനായതിനാലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാകാതിരുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാഖിലെ ജനങ്ങളെ അമേരിക്ക സംരക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുല്‍ മഹ്ദിയെയും പ്രസിഡന്‍റ് ബർഹാം സാലിഹിനെയും വിളിച്ചറിയിച്ചിരുന്നു.
ആയിരത്തോളം പ്രക്ഷോഭകരാണ് ചൊവ്വാഴ്ച എംബസിയിലേക്ക് മാർച്ചുനടത്തുകയും പ്രധാന കവാടത്തിനുനേരെ കല്ലെറിയുകയും കെട്ടിടങ്ങൾക്ക് തീയിടുകയും ചെയ്‌തത്. ഇറാന്‍റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധസംഘടനയായ ഹിസ്ബുള്ള ബ്രിഗേഡ്സിനെ ലക്ഷ്യമിട്ട് യുഎസ് ഇറാഖിലും സിറിയയിലും ഞായറാഴ്ച നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ആക്രമണമുണ്ടായത്. ഇറാഖിലെ യുഎസ് അംബാസഡറെയും മറ്റ് ഉദ്യോഗസ്ഥരെയും എംബസിയിൽ നിന്ന് ഒഴിപ്പിച്ചു.