ജോർജിയ: അമേരിക്കയിൽ അടുത്തയാഴ്‌ച കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കുമെന്ന് പ്രസിഡന്‍റ് ഡൊണാൺഡ് ട്രംപ്. ഈ ആഴ്‌ച ആദ്യം യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കമ്മിറ്റി ആരോഗ്യ പ്രവർത്തകർക്കും നഴ്‌സിംഗ് ഹോം ജീവനക്കാർക്കും കൊവിഡ് വാക്‌സിൻ ആദ്യം നൽകാൻ തീരുമാനിച്ചിരുന്നു.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ ഫൈസർ, മോഡേണ വാക്‌സിനുകൾ അംഗീകരിക്കുന്നതോടെ ജനുവരി മുതൽ പ്രതിമാസം 60 ദശലക്ഷം മുതൽ 70 ദശലക്ഷം വരെ ഡോസുകൾ ലഭ്യമാകുമെന്ന് അമേരിക്കയുടെ കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട ഓപ്പറേഷൻ വാർപ്പ് സ്‌പീഡ് പദ്ധതിയുടെ ഉപദേഷ്‌ടാവായ മോൺസെഫ് സ്ലൗയി പറഞ്ഞു.
അമേരിക്കയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 14.5 ദശലക്ഷം കടന്നു. 2,81,000 പേർക്ക് കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായതോടെ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത രാജ്യവും അമേരിക്കയാണ്.