വാഷിംഗ്‌ടണ്‍: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെട്ടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. നല്ല ഉള്‍ക്കാഴ്ചയുള്ള മികച്ച നേതാവായിരുന്നു മുഖര്‍ജിയെന്നും ഇരുവരും പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച പ്രണബ് മുഖര്‍ജി 21 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം തിങ്കളാഴ്ചയാണ് മരിച്ചത്.
മുഖര്‍ജിയുടെ നിര്യാണത്തില്‍ തനിക്ക് വലിയ ദുഖമുണ്ടെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. തന്‍റെ അനുശോചനം മുഖര്‍ജിയുടെ കുടുംബത്തെ അറിയിക്കുന്നു എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മുഖര്‍ജിയുടെ മരണത്തില്‍ അമേരിക്ക് ദുഖിക്കുന്നതായാണ് പോംപിയോയും ട്വീറ്റ് ചെയ്തു. അമ്പതിലേറെ വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. ഒരു പാര്‍ലമെന്‍റേറിയന്‍ എന്ന നിലയില്‍ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച സാമാചികനായിരുന്നു മുഖര്‍ജിയെന്നും അദ്ദേം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ ആഗോള ശക്തിയാക്കി ഉയര്‍ത്തുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണ്. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കുന്നതില്‍ മുഖര്‍ജിക്ക് വലിയ പങ്കുണ്ടെന്നും പോംപിയോ അഭിപ്രായപ്പെട്ടു.