ETV Bharat / international

ട്രംപിന്‍റെ കമ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോം പ്രവർത്തനം നിര്‍ത്തി

ട്വിറ്ററില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും വിലക്ക് ലഭിച്ചതിന് പിന്നാലെയാണ് ട്രംപ് സ്വന്തം പേരില്‍ ഒരു കമ്മ്യൂണിക്കേഷൻ സംവിധാനം ആരംഭിച്ചത്.

Donald Trump latest news  Donald Trump communication platform  ഡൊണാള്‍ഡ് ട്രംപ്  ഫ്രം ദി ഡെസ്ക് ഓഫ് ഡൊണാള്‍ഡ് ജെ. ട്രംപ്  from the desk of Donald j trump
ഡൊണാള്‍ഡ് ട്രംപ്
author img

By

Published : Jun 3, 2021, 6:37 AM IST

ന്യൂയോർക്ക്: അമേരിക്കയുടെ മുൻ പ്രസിഡന്‍റും വ്യവസായ പ്രമുഖനുമായ ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച ഫ്രം ദി ഡെസ്ക് ഓഫ് ഡൊണാള്‍ഡ് ജെ. ട്രംപ് എന്ന് കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോം പ്രവർത്തനം നിര്‍ത്തി. പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസം പൂർത്തിയാകുന്നതിന് മുമ്പാണ് ട്രംപിന്‍റെ കമ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോം ഇല്ലാതായത്. ട്രംപ് സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ജേസണ്‍ മില്ലര്‍ സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പേജ് പുനരാരംഭിക്കില്ലെന്നും മില്ലർ വ്യക്തമാക്കി. ഇപ്പോള്‍ പേജ് സന്ദര്‍ശിക്കുമ്പോള്‍ ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറും ഇ - മെയില്‍ വിലാസവും ചോദിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ നല്‍കുന്നവർക്ക് ബ്ലോഗുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ മെയിലായും ടെക്സ്റ്റ് മെസേജുകളായും ലഭിക്കുമെന്നും ജേസണ്‍ മില്ലര്‍ പറഞ്ഞു.

കഴിഞ്ഞ മെയ്‌ നാലിനാണ് ഫ്രം ദി ഡെസ്ക് ഓഫ് ഡൊണാള്‍ഡ് ജെ. ട്രംപ് എന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ പുത്തൻ പരീക്ഷണം ആരംഭിച്ചത്. ട്വിറ്ററില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും വിലക്ക് ലഭിച്ചതിന് പിന്നാലെയാണ് ട്രംപ് സ്വന്തം പേരില്‍ ഒരു കമ്മ്യൂണിക്കേഷൻ സംവിധാനം ആരംഭിച്ചത്. ഇതുവഴി തന്‍റെ അനുയായികളുമായി ട്രംപ് സംവദിക്കുമായിരുന്നു. തന്‍റേതായ നിലപാടുകള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് ഇത്തരമൊരു പേജ് ആരംഭിച്ചതെന്ന് ട്രംപ് പറഞ്ഞിരുന്നു.

also read: സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച് ഡൊണാള്‍ഡ് ട്രംപ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.