വാഷിങ്ടണ്‍: അമേരിക്കയില്‍ നടന്ന ദീപാവലി ആഘോഷങ്ങള്‍ മതസ്വാതന്ത്ര്യത്തിന്‍റെ ഓര്‍മപ്പെടുത്തലാണെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കാര്‍ക്കൊപ്പം വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച അദ്ദേഹം ഹിന്ദു, സിഖ്, ജൈന, ബുദ്ധമത വിശ്വാസികള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു. വെള്ളിയാഴ്ചയാണ് അമേരിക്കയില്‍ ദീപാവലി ആഘോഷങ്ങള്‍ ഇന്ത്യന്‍ വംശജരുട നേതൃത്വത്തില്‍ നടന്നത്.
എത് മതത്തില്‍ പെട്ടവർക്കും അവരുടെ വിശ്വാസം പിന്തുടരാന്‍ കഴിയുന്ന വിധത്തില്‍ ശക്തമാണ് ഭരണഘടനയെന്നും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് താനും ഭാര്യ മെലാനിയ ട്രംപും ആശംസകള്‍ നേരുന്നതായും ട്രംപ് പറഞ്ഞു. ഇരുട്ടിനെതിരെയുള്ള പ്രകാശത്തിന്‍റെ വിജയത്തെ അനുസ്മരിക്കാനുള്ളതാണ് ഈ കാലഘട്ടം. തിന്മയേക്കാള്‍ നല്ലത് അജ്ഞതയേ കുറിച്ചുള്ള അറിവാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.