ETV Bharat / international

5ജി ചോര്‍ച്ച; യുകെ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി

പെന്നി മോര്‍ഡന്‍റിനാണ് പുതിയ പ്രതിരോധ  സെക്രട്ടറി

Defence Secretary
author img

By

Published : May 2, 2019, 10:27 AM IST

ലണ്ടന്‍: ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗാവി വില്യംസിനെ പ്രധാനമന്ത്രി തെരേസ മെയ് പുറത്താക്കി. ടെലികോം മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ചോര്‍ന്ന സംഭവത്തിലാണ് നടപടി. പെന്നി മോര്‍ഡന്‍റിനാണ് പുതിയ പ്രതിരോധ സെക്രട്ടറി.

ചൈനീസ് കമ്പനിയായ ഹുവായുമായി സര്‍ക്കാര്‍ 5ജി കരാറിലേര്‍പ്പെട്ടതിന്‍റെ രേഖകള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഗാവി വില്യംസിനെ പുറത്താക്കിയത്. എന്നാല്‍ ആരോപണത്തെ ഗാവി വില്യംസ് നിഷേധിച്ചു. പ്രധാനമന്ത്രി സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്നും അപ്പോള്‍ നിരപരാധിത്തം തെളിയുമെന്നുമാണ് ഗാവിയുടെ വാദം.

Intro:Body:

https://www.bbc.com/news/uk-politics-48126974

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.