ക്യൂബയിൽ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നു. അവശ്യസാധനങ്ങൾക്കായി നീണ്ട ക്യൂവാണ് കടകളിൽ കാണുന്നത്. വസ്തുക്കളുടെ ക്ഷാമം കണക്കിലെടുത്ത് വില്പനയിൽ കടുത്ത നിയന്ത്രണം സര്‍ക്കാര്‍ ഏർപ്പെടുത്തി.
യു എസിന്‍റെ ഉപരോധമൂലം സാമ്പത്തിക രംഗം പ്രതിസന്ധി നേരിടുന്നതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. വെനസ്വേലൻ പ്രസിഡന്‍റ് മഡ്യൂറോയ്ക്ക് പിന്തുണ നൽകിയതിന് പിന്നാലെയാണ് ക്യൂബക്കെതിരെ യുഎസ് ഉപരോധം ശക്തമാക്കിയത്.
110 ലക്ഷം ജനങ്ങൾ ഉള്ള രാജ്യത്ത് ഭക്ഷണ സാധനങ്ങൾ മൂന്നിൽ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുകയാണ്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയതുമുതൽ ഇടക്കിടെ ഉപരോധം നടത്താറുണ്ട്. വെനസ്വേല രാഷ്ട്രീയ പ്രതിസന്ധിയിലായതോടെ കുറഞ്ഞ വിലയിൽ ക്രൂഡോയിൽ ലഭിക്കുന്നതും തടസപ്പെട്ടു.