വാഷിംഗ്ടൺ ഡി.സി: ഡോക്ടറുടെയും മെഡിക്കൽ വിദഗ്ധരുടെയും നിര്‍ദ്ദേശത്തെത്തുടർന്ന് അടുത്ത കുറച്ച് ദിവസത്തേക്ക് വാൾട്ടർ റീഡിലെ സൈനിക ആശുപത്രിയിൽ താമസിക്കുമെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വ്യാഴാഴ്ചയാണ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചത്. പിന്തുണയ്ക്ക് എല്ലാവരോടും നന്ദി പറയുന്നതായും ട്രംപ് അറിയിച്ചു. ആശുപത്രിയിലേക്ക് പോകുന്നതിന് മുന്‍പും ട്രംപ് ട്വിറ്ററിലൂടെ രോഗവിവരവും ആശുപ്ത്രിയിലേക്ക് പോവുകയാണെന്നും അറിയിച്ചിരുന്നു. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് എല്ലാവര്‍ക്കും ട്രംപ് നന്ദിയറിയിച്ചത്. മാത്രമല്ല രാജ്യത്തെ പ്രഥമ വനിത സുഖമായിരിക്കുന്നുവെന്നും ട്രംപ് പറയുന്നു.
- — Donald J. Trump (@realDonaldTrump) October 2, 2020 " class="align-text-top noRightClick twitterSection" data="
— Donald J. Trump (@realDonaldTrump) October 2, 2020
">— Donald J. Trump (@realDonaldTrump) October 2, 2020
മെലാനിയക്ക് പ്രത്യേക ലക്ഷണങ്ങള്‍ ഇല്ല. അതേസമയം ചെറിയ രോഗലക്ഷണങ്ങളുള്ള ട്രംപിന് ചെറിയ തോതില്‍ ശ്വസന പ്രശ്‌നങ്ങളും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍ പ്രകാരം അടുത്ത ഏതാനും ദിവസങ്ങളില്‍ വാള്‍ട്ടര്‍ റീഡിലെ പ്രസിഡന്‍റ് ഓഫീസിലിരുന്ന് ട്രംപ് പ്രവര്‍ത്തിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ REGN-COV2 ആന്‍റിബോഡി മിശ്രിതത്തിന്‍റെ ഒരു ഡോസ് ട്രംപ് സ്വീകരിച്ചിരുന്നു. അമേരിക്കയില്‍ കോവിഡിനെതിരേ അവസാന ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലുള്ള മരുന്നാണിത്. ഇതുവരെ മെഡിക്കല്‍ അനുമതി ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ട്രംപിന് ഈ ആന്‍റിബോഡി നല്‍കിയ അദ്ദേഹത്തിന്‍റെ മെഡിക്കല്‍ ടീമിന്‍റെ തീരുമാനത്തെ ആരോഗ്യവിദഗ്ധര്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
-
Going welI, I think! Thank you to all. LOVE!!!
— Donald J. Trump (@realDonaldTrump) October 3, 2020 " class="align-text-top noRightClick twitterSection" data="
">Going welI, I think! Thank you to all. LOVE!!!
— Donald J. Trump (@realDonaldTrump) October 3, 2020Going welI, I think! Thank you to all. LOVE!!!
— Donald J. Trump (@realDonaldTrump) October 3, 2020
കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തിയെന്നും അതെല്ലാം നെഗറ്റീവ് ആണെന്നും വൈറ്റ്ഹൗസ് ഫിസിഷ്യൻ സീൻ കോൺലി പറഞ്ഞു. നേരത്തെ ഷെഡ്യൂൾ ചെയ്ത എല്ലാ പ്രചാരണ പരിപാടികളും താൽക്കാലികമായി മാറ്റിവയ്ക്കുകയോ വെർച്വൽ ഫോർമാറ്റിലേക്ക് മാറ്റുകയോ ചെയ്യുമെന്ന് ട്രംപിന്‍റെ മാനേജർ ബിൽ സ്റ്റെപിയൻ നേരത്തെ അറിയിച്ചിരുന്നു. നേരത്തെ ട്രംപിന്‍റെ ഉപദേശക ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുവരും ക്വാറന്‍റീനില്‍ പ്രവേശിച്ചിരുന്നു. അതേസമയം ട്രംപിനൊപ്പം പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തില്‍ പങ്കെടുത്ത ഡെമോക്രാറ്റിക് സ്ഥാനര്‍ഥിയായ ജോ ബൈഡന്‍റെ പരിശോധന ഫലം നെഗറ്റീവാണ്.