വാഷിംഗ്ടൺ: യുഎസിലെ കൊവിഡ് മരണസംഖ്യ 33,286 ആയി ഉയർന്നു. ഇതിൽ പതിനൊന്നായിരത്തിലധികം മരണങ്ങൾ ന്യൂയോർക്കിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 6,71,349 ആണ്.
അതേസമയം, ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി നീക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പുറത്തുവിട്ടു. ചില സംസ്ഥാനങ്ങളിലെ കർശന നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തുമെന്നും ഇത് ഗവർണർമാരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ വിപണി തുറക്കാനുള്ള ട്രംപിന്‍റെ തീരുമാനം ഉചിതമല്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി പറഞ്ഞു.