ETV Bharat / international

അമേരിക്കയിൽ മരണം 200 കടന്നു

അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, പ്യൂർട്ടോ റിക്കോ എന്നിവിടങ്ങളിലും കൊവിഡ് 19 സ്ഥിരീകരിച്ചു.

കൊറോണ  വാഷിങ്ടൺ  america  covid 29  corona  washington
അമേരിക്കയിൽ മരണം 200 കടന്നു
author img

By

Published : Mar 20, 2020, 11:00 AM IST

വാഷിങ്ടൺ: അമേരിക്കയിൽ കൊവിഡ് 19 മൂലമുള്ള മരണസംഖ്യ 200 കടന്നു. രോഗബാധിതരുടെ എണ്ണം 14,000 കടന്നതായി റിപ്പോർട്ട്. കൊവിഡ് മരണസംഖ്യ 218 ആയെന്നും രോഗബാധിതരുടെ എണ്ണം 14,299 ആയെന്നും വേൾഡോമീറ്റർ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്‌തു. അതേ സമയം അമേരിക്കയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ ഉത്തരവുകൾ പുറപ്പെടുവിച്ചു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, പ്യൂർട്ടോ റിക്കോ എന്നിവിടങ്ങളിലും കൊവിഡ് 19 സ്ഥിരീകരിച്ചു. അതേ സമയം കാലിഫോർണിയയിൽ ജനങ്ങൾ പുറത്ത് പോകരുതെന്നും അത്യാവശ്യങ്ങൾക്ക് മാത്രം പുറത്ത് പോയാൽ മതിയെന്നും സർക്കാർ ഉത്തരവിട്ടു. കാലിഫോർണിയയിൽ ഏകദേശം 25.5 ദശലക്ഷം ജനങ്ങൾ അടുത്ത എട്ട് ആഴ്‌ച യ്ക്കുള്ളിൽ വൈറസ് ബാധികരായേക്കാമെന്ന് കാലിഫോർണിയൻ ഗവർണർ ഗാവിൻ ന്യൂസോം പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് അയച്ച കത്തിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.