ETV Bharat / international

ഗൽവാനിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ നിശബ്‌ദരാക്കാൻ ശ്രമിച്ച് ചൈനീസ് സര്‍ക്കാര്‍

author img

By

Published : Jun 28, 2020, 3:32 PM IST

ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്ബോയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ശബ്‌ദമുയര്‍ത്തുന്ന സൈനികരുടെ കുടുംബങ്ങളെ നിശബ്ദരാക്കാൻ ചൈനീസ് സർക്കാർ പാടുപെടുകയാണെന്നും ബ്രെറ്റ്ബാർട്ട് റിപ്പോര്‍ട്ട് ചെയ്‌തു.

Galwan Valley  Chinese Communist Party  China  India  Chinese troops  Indian troops in Ladakh  soldiers killed in Galwan face-off  Galwan  ചൈനീസ് സര്‍ക്കാര്‍  ചൈന  ഇന്ത്യ ചൈന  ഗല്‍വാൻ
ഗൽവാനിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ നിശബ്‌ദരാക്കാൻ ശ്രമിച്ച് ചൈനീസ് സര്‍ക്കാര്‍

വാഷിങ്‌ടൺ: കിഴക്കൻ ലഡാക്കിലെ ഗല്‍വാൻ താഴ്‌വരയില്‍ ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ എത്ര സൈനികർ കൊല്ലപ്പെട്ടുവെന്നതിന്‍റെ കൃത്യമായ വിവരം ചൈന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചൈനീസ് സര്‍ക്കാരിന്‍റെ ഈ തീരുമാനം തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട സൈനികരുടെ കുടുംബങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ബ്രെറ്റ്ബാർട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തു. ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്ബോയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ശബ്‌ദമുയര്‍ത്തുന്ന സൈനികരുടെ കുടുംബങ്ങളെ നിശബ്ദരാക്കാൻ ചൈനീസ് സർക്കാർ പാടുപെടുകയാണെന്നും ബ്രെറ്റ്ബാർട്ട് പറയുന്നു.

ജൂൺ 15ന് നടന്ന ഏറ്റമുട്ടലില്‍ 20 സൈനികര്‍ വീരമ്യുത്യു വരിച്ചതായി ഇന്ത്യ അംഗീകരിച്ചിരുന്നു. വളരെക്കുറച്ച് സൈനികരുടെ മരണം മാത്രമാണ് ചൈനീസ് സര്‍ക്കാര്‍ അംഗീകരിച്ചത്. 43 ചൈനീസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്‌തിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചൈനീസ് പക്ഷത്തും നാശനഷ്‌ടമുണ്ടായി ചൈനീസ് സർക്കാർ മാധ്യമങ്ങളുടെ എഡിറ്റർ ഇൻ ചീഫ് ഹു സിജിൻ ട്വീറ്റ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.