സാന്‍റിയാഗോ: ചിലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,141 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,179,772 ആയി. 45 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 26,020 ആയി ഉയർന്നു.
അതേസമയം കഴിഞ്ഞ 14 ദിവസത്തിനിടെ തെക്കേ അമേരിക്കയിലെ പത്ത് പ്രദേശങ്ങളിൽ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി ചിലി ആരോഗ്യമന്ത്രി എൻറിക് പാരീസ് അറിയിച്ചു. കഴിഞ്ഞ ഏഴു ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് ഐസൻ, അരിക്ക, മഗല്ലാനസ്, അറ്റകാമ എന്നിവിടങ്ങളിലാണ്. രാജ്യത്ത് ആദ്യഘട്ട വ്യാപനം ഒഴിഞ്ഞ് നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തി വന്ന സാഹചര്യത്തിലാണ് മാർച്ച് മുതൽ വീണ്ടും പുതിയ കൊവിഡ് തരംഗം ഉണ്ടാകുന്നത്. എന്നിരുന്നാലും കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായി വരുന്നുവെന്നതിനാൽ ചില പ്രദേശങ്ങളിലും മുനിസിപ്പാലിറ്റികളിലും ക്വാറന്‍റീനിൽ ഇളവ് നൽകാനാണ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.