സാൻ ഫ്രാൻസിസ്കോ: ടെക്ക് ഭീമൻ മൈക്രോസോഫ്റ്റിന്‍റെ ചെയർമാനായി ഇന്ത്യൻ വംശജൻ സത്യ നാദെല്ല നിയമിതനായി. 2014 മുതൽ മൈക്രോസോഫ്റ്റ് കോർപറേഷന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ആണ് നദല്ലെ. ജോണ്‍ സോംസന്‍റെ പിൻഗാമിയായി ആണ് നദെല്ലെ മൈക്രോസോഫ്റ്റിന്‍റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത്.
Also Read:ഐക്യൂബ് ഇലക്‌ട്രിക്ക് സ്‌കൂട്ടർ പുറത്തിറക്കി ടിവിഎസ്
മൈക്രോസോഫ്റ്റ് സ്ഥാപിച്ച ബിൽഗേറ്റ്സിന് ശേഷം കമ്പനിയുടെ ചെയർമാൻ സ്ഥാനവും സിഇഒ സ്ഥാനവും വഹിക്കുന്ന ആദ്യ വ്യക്തിയാണ് നദല്ലെ. ചെയർമാൻ സ്ഥാനം ഒഴിയുന്ന ജോണ്‍ തോംസണ്‍ കമ്പനിയുടെ ലീഡ് ഇൻഡിപെൻഡന്‍റെ് ഡയറക്ടറായി ചുമതലയേൽക്കും.