ETV Bharat / international

ക്യാപിറ്റോള്‍ കലാപത്തിന് ഒരു വയസ് ; ജനാധിപത്യം ജയിച്ചെന്ന് നാന്‍സി പെലോസി

author img

By

Published : Jan 6, 2022, 10:39 AM IST

2021 ജനുവരി ആറിന് യുഎസ് കോൺഗ്രസ് ചേരുന്ന ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചുകയറിയ അക്രമികൾ കലാപം അഴിച്ചുവിടുകയായിരുന്നു

Capitol attack anniversary  Nancy Pelosi on Capitol attack  democracy won on Jan Six Nancy Pelosi  ക്യാപ്പിറ്റോള്‍ കാലപത്തിന് ഒരു വയസ്  ക്യാപ്പിറ്റോള്‍ കാലപം  ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമം
ക്യാപ്പിറ്റോള്‍ കാലപത്തിന് ഒരു വയസ്; ജനാധിപത്യം ജയിച്ചെന്ന് നാന്‍സി പെലോസി

വാഷിങ്ടണ്‍ : ജനുവരി ആറ് ജനാധിപത്യം വീണ്ടും ജയിച്ച ദിവസമാണെന്ന് അമേരിക്കന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. അമേരിക്കന്‍ പാര്‍ലമെന്‍റ് മന്ദിരമായ ക്യാപിറ്റോളില്‍ ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തിന്‍റെ ഒന്നാം വാര്‍ഷികത്തലേന്ന് അന്താരാഷ്ട്ര മാധ്യമമായ അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കുകയായിരുന്നു പെലോസി.

നമ്മുടെ ജനാധിപത്യം ദുരന്തത്തിന്‍റെ വക്കിലായിരുന്നു. പക്ഷെ അന്ന് രാത്രി ജനാധിപത്യം വിജയിച്ചു. ക്യാപിറ്റോള്‍ പൊലീസിന്റെയും മെട്രോപൊളിറ്റൻ പൊലീസിന്റെയും മറ്റുള്ളവരുടെയും ധീരമായ പ്രവർത്തനം കാരണമാണ് അധികാര കൈമാറ്റം തടയാനുള്ള ശ്രമം പരാജയപ്പെട്ടതെന്നും അവര്‍ പറഞ്ഞു.

Also Read: ട്രംപ് അനുകൂല പ്രതിഷേധം; മരണസംഖ്യ നാലായി

വ്യാഴാഴ്ച നടക്കുന്ന വാര്‍ഷിക അനുസ്മരണ സമ്മേളനത്തിന് സ്‌പീക്കര്‍ നേതൃത്വം നല്‍കും. പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും കോണ്‍ഗ്രസില്‍ സംസാരിക്കും. 2021 ജനുവരി 5 ന് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിക്കുന്നവര്‍ ക്യാപിറ്റോളിലേക്ക് ഇരച്ചുകയറുകയായിരുന്നു. അവര്‍ പൊലീസുമായും സുരക്ഷ ഉദ്യോഗസ്ഥരുമായും ഏറ്റമുട്ടി.

ചരിത്രത്തില്‍ ആദ്യമായി ഒരു പ്രസിഡന്‍റ് കലാപത്തിന് ആഹ്വാനം ചെയ്യുന്നത് നമ്മള്‍ കണ്ടു. എന്നാല്‍ അത്തരം പ്രസിഡന്റുമാര്‍ക്ക് പിന്നീട് എന്ത് സംഭവിക്കും എന്നതും നമ്മള്‍ മനസ്സിലാക്കി. ഇത്തരക്കാരായ പ്രസിഡന്‍റുമാര്‍ ഉണ്ടാകും എന്നതില്‍ അമേരിക്കന്‍ ജനത ഇന്ന് ബോധവാന്മാരാണെന്നും പെലോസി വിശദീകരിച്ചു.

യുഎസ് കോൺഗ്രസ് ചേരുന്ന ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചുകയറി കലാപം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് പൊലീസുകാരന്‍ ഉള്‍പ്പടെ അഞ്ച് പേർ മരിച്ചിരുന്നു. ജോ ബൈഡന്‍റെ വിജയപ്രഖ്യാപനത്തിനായി ചേർന്ന യുഎസ് കോൺഗ്രസ് സമ്മേളനത്തിനിടെയായിരുന്നു അക്രമം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.