തടവിൽ കഴിയുന്ന ഹുവാവേ സിഎഫ്ഒ യെ അമേരിക്കക്ക് കൈമാറുന്നത് സംബന്ധിച്ചുളള വിചാരണകള്‍ തുടങ്ങാൻ കാനഡയുടെ അനുമതി. അമേരിക്ക ഇറാനിന് മേൽ ചുമത്തിയ ഉപരോധം ലംഘിച്ചെന്ന് കാണിച്ചാണ് ചൈനീസ് കമ്പനി സിഎഫ്ഒ മെംഗിനെ കാനഡയിൽ അറസ്റ്റ് ചെയ്തത്.
ഡിസംബറിൽ അറസ്റ്റിലായ മെഗ് വാഗ്സു നിലവിൽ വീട്ടു തടങ്കലിലാണെന്നെന്നും മാർച്ച് ആറിന് വാൻകോവറിലെ കോടതിയിൽ ഹാജരാക്കുമെന്നും കാനഡ അറിയിച്ചു. പ്രഥമ ദൃഷ്ടിയിൽ ഇവർക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് കണ്ടതിനെ തുടർന്നാണ് വിചാരണക്ക് ഒരുങ്ങുന്നതെന്നും കാനഡ നീതിന്യായ വിഭാഗം വ്യക്തമാക്കി. വിചാരണ നടത്തി കുറ്റം തെളിഞ്ഞാൽ മാത്രമായിരിക്കും മെംഗ് വാഗ്സുവിനെ അമേരിക്കക്ക് കൈമാറുക.
ഹോങ്കോഗിൽ നിന്ന് മെക്സിക്കോയിലേക്ക് പോകും വഴി കാനഡയിലെ വൻകോവർ വിമാനത്താവളത്തിൽ വച്ചാണ് മെംഗ് പിടിയിലാകുന്നത്. അമേരിക്ക ഇറാനിന് മേൽ ചുമത്തിയ ഉപരോധം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. സംഭവത്തിന് പിന്നാലെ കാനഡ- ചൈന ബന്ധവും വഷളായിരുന്നു. മെംഗിനെ വിട്ടുകിട്ടണമെന്ന അപേക്ഷ പിൻവലിക്കാൻ ചൈനീസ് വിദേശ കാര്യ മന്ത്രാലയം അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി മുന്നോട്ട് പോയാൽ ആവശ്യമായ നടപടികള്‍ എടുക്കുമെന്നും ചൈന അമേരിക്കക്ക് മുന്നറിയിപ്പ് നൽകി.