ഒട്ടാവ: കാനഡയിൽ 5,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 12,000,57 ആയി ഉയർന്നു. 24,106 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കാനേഡിയൻ ദേശീയതല ഡാറ്റ അനുസരിച്ച് ഏപ്രിൽ 21 മുതൽ 27 വരെ ഏഴ് ദിവസത്തെ ശരാശരി പുതിയ കേസുകളുടെ എണ്ണം 7,992 ആണ്. കഴിഞ്ഞ ഏഴു ദിവസങ്ങളെ അപേക്ഷിച്ച് പുതിയ കേസുകളുടെ എണ്ണത്തിൽ 7.5 ശതമാനം കുറവുണ്ടായതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (പിഎഎസി) അറിയിച്ചു.
ഉയർന്ന രോഗ നിരക്ക് കാരണം ആരോഗ്യ പ്രവർത്തകർക്കും കടുത്ത സമ്മർദമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് രാജ്യത്തെ മുഖ്യ പബ്ലിക് ഹെൽത്ത് ഓഫിസർ പറഞ്ഞു. കൂടാതെ കഴിഞ്ഞ ഏഴു ദിവസമായി ശരാശരി 4,382 പേരെയാണ് രാജ്യത്തെ ആശുപത്രികളിൽ ദിനംപ്രതി ചികിത്സിക്കുന്നതെന്നും ഇത് കഴിഞ്ഞ ആഴ്ചയുള്ളതിനേക്കാൾ 13 ശതമാനം കൂടുതൽ ആണെന്നും അവർ കൂട്ടിച്ചേർത്തു.