ഒട്ടാവ: കാനഡയിലെ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,01,437 ആണ്. ആകെ കൊവിഡ് കേസുകളിൽ 9,778 മരണങ്ങളും 1,69,000 കൊവിഡ് മുക്തിയുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ക്യൂബെക്ക് പ്രവശ്യ (94,429), ഒന്‍റാറിയോ പ്രവശ്യ (65,075) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ രേഖപ്പെടുത്തിയട്ടുള്ളത്. മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്.