ഒട്ടാവ: കാനഡയിൽ രണ്ട് പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. അടുത്തിടെ നൈജീരിയിലേക്ക് യാത്ര ചെയ്ത രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും ഐസൊലേഷനിലാണെന്നും ഇവരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഒട്ടാവയിലാണ് ഈ രണ്ട് കേസുകളും റിപ്പോർട്ട് ചെയ്‌തത്. വെള്ളിയാഴ്‌ച ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രവിലക്ക് കാനഡ ഏർപ്പെടുത്തിയിരുന്നു. എന്നാൽ നൈജീരിയ ഇതിൽ ഉൾപ്പെട്ടിരുന്നില്ല.
ദക്ഷിണാഫ്രിക്കൻ യാത്ര കഴിഞ്ഞ് തിരികെയെത്തിവരിൽ രോഗബാധ
ഓസ്‌ട്രേലിയയിൽ രണ്ട് പേർക്ക് കൊവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് ശനിയാഴ്‌ച തിരികെയെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. 14 പേർ അടങ്ങുന്ന സംഘമാണ് രാജ്യത്തേക്ക് തിരികെയെത്തിയത്. രോഗം സ്ഥിരീകരിച്ച രണ്ട് പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇരുവരും കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ട്. സംഘത്തിലെ 12 പേർ ക്വാറന്‍റൈനിലാണ്.
യാത്രവിലക്ക് ഏർപ്പെടുത്തി രാജ്യങ്ങൾ
ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ സൗത്ത് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂസിലൻഡ് ഒമ്പത് സൗത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ ജപ്പാൻ അതിർത്തികളിലെ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.
കൊവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ 'ഒമിക്രോൺ' ദക്ഷിണാഫ്രിക്കയിലാണ് സ്ഥിരീകരിച്ചത്. ഒമിക്രോണിന് ശരീരത്തിന്‍റെ പ്രതിരോധ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതൽ സംക്രമണം നടത്താനും സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് നിരവധി രാജ്യങ്ങള്‍ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രയേല്‍, ബെല്‍ജിയം, നെതർലൻഡ്സ്, ഡെൻമാർക്ക് എന്നിവിടങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്‌തു.
READ MORE: Covid New variant Omicron: അതിമാരകം ഒമിക്രോണ്‍, യാത്രാവിലക്കുമായി ലോകരാജ്യങ്ങള്‍