മേരിലാൻഡ്: കൊവിഡ് കേസുകളുടെ എണ്ണം 2 ദശലക്ഷം കവിഞ്ഞ ആദ്യത്തെ യുഎസ് സംസ്ഥാനമായി കാലിഫോർണിയ മാറി. ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കാലിഫോർണിയയിൽ ആകെ 2,010,004 കൊവിഡ് കേസുകളും 23,651 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സംസ്ഥാനത്തെ ജനസംഖ്യയുടെ 98 ശതമാനത്തിലധികം വരുന്ന അഞ്ച് കാലിഫോർണിയൻ പ്രദേശങ്ങളിൽ നാലിലും നിർബന്ധിത സ്വയം-ക്വാറന്‍റൈയിൻ നിയമം നിലവിലുണ്ട്. തീവ്രപരിചരണ കിടക്കകളുടെ കുറവും പുതിയ കേസുകളുടെ വർദ്ധനവും കണക്കിലെടുത്ത് ഡിസംബർ അഞ്ചിനാണ് കാലിഫോർണിയയിൽ നിർബന്ധിത സ്വയം-ക്വാറന്‍റൈയിൻ നിയമം ഏർപ്പെടുത്തിയത്. ഇതുവരെ അമേരിക്കയിലാകെ 18.4 ദശലക്ഷത്തിലധികം കൊവിഡ് കേസുകളും 326,000 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.