ബ്രസീലിയ: ബ്രസീലില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1,15,228 പേര്‍ക്ക്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,169,881 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
2392 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 507,109 ആയി. സാവോ പോളോയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ ജൂലൈ 15 വരെയാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Also Read: ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് എസ്‌സിഒ രാജ്യങ്ങള്‍
അമേരിക്കക്ക്ശേഷം ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മരണസംഖ്യയാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതാണ് ബ്രസീല്‍. അമേരിക്കയും ഇന്ത്യയും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.