റിയോ ഡി ജനീറോ : ബ്രസീലിൽ 24 മണിക്കൂറിൽ 1,129 കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ 487,401 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. 37,948 പേർക്ക് കൂടി രോഗബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,412,766 ആയി.
അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൊവിഡ് മരണസംഖ്യ ബ്രസീലിലാണ്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ശേഷം തൊട്ടുപുറകിലും.
Also read: കൊവിഡ് രോഗികൾക്ക് സ്‌പുട്‌നിക് വി വാക്‌സിൻ ഉപയോഗിക്കാൻ ബ്രസീലിൽ അനുമതി
കൊവിഡിന്‍റെ പുതിയ തരംഗമുള്ള ബ്രസീലിൽ വൻ പ്രതിസന്ധിയാണ് തുടരുന്നത്. മിക്ക ആശുപത്രികളും നിറഞ്ഞു. ഒരു ലക്ഷം ആളുകൾക്ക് 231.9 ആണ് മരണനിരക്കെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.
78 ദശലക്ഷത്തിലധികം ഡോസ് കോവിഡ് വാക്സിനുകൾ രാജ്യവ്യാപകമായി നൽകിയിട്ടുണ്ട്. ഇതിൽ 23.6 ദശലക്ഷത്തിലധികം ആളുകൾ രണ്ട് ഡോസുകളും സ്വീകരിച്ചവരാണ്.