ETV Bharat / international

റഷ്യയെ മറികടന്ന് ബ്രസീൽ; കൊവിഡ് ബാധിതരുടെ എണ്ണം 3,30,000 കടന്നു - ബ്രസീൽ

ബ്രസീലിൽ 24 മണിക്കൂറിനകം 1,001 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു.

Brazil  russia  brazil covid update  റഷ്യ  ബ്രസീൽ  ബ്രസീൽ കൊവിഡ്
റഷ്യയെ മറികടന്ന് ബ്രസീൽ; കൊവിഡ് ബാധിതരുടെ എണ്ണം 3,30,000 കടന്നു
author img

By

Published : May 23, 2020, 10:26 AM IST

ബ്രസീലിയ: ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം 3,30,000 കടന്നു. ഏറ്റവും കൂടുതൽ കൊവിഡ് ബാധയുള്ള രണ്ടാമത്തെ രാജ്യമായ റഷ്യയെ ബ്രസീൽ മറികടന്നു. ബ്രസീലിൽ 24 മണിക്കൂറിനകം 1,001 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 21,000 ആയി. എന്നാൽ യഥാർഥ കണക്കുകൾ ഇതിലും കൂടുതലാണെന്ന് വിദഗ്‌ധർ പറയുന്നു.

അടുത്ത ദിവസങ്ങളിൽ സാധാരണ കടകൾ വീണ്ടും തുറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റിയോ ഡി ജനീറോ മേയർ പറഞ്ഞു. കടകൾ വീണ്ടും തുറക്കാനുള്ള പദ്ധതികൾ സാവോ പോളോ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. ലാറ്റിൻ അമേരിക്കയിലെ വലിയ രാജ്യങ്ങളായ മെക്‌സിക്കോ, ബ്രസീൽ എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളുമാണ് ഈ ആഴ്‌ചയിൽ റിപ്പോർട്ട് ചെയ്‌തത്. കൊവിഡ് ബാധ മൂലം സാമ്പത്തിക നഷ്‌ടങ്ങൾ കുറക്കാനുള്ള ശ്രമത്തിൽ ലോക്ക്‌ ഡൗൺ നടപടികൾ ശരിയായ രീതിയിൽ നടപ്പിലാക്കാത്ത ഈ രാജ്യങ്ങൾ കടുത്ത വിമർശനമാണ് നേരിടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.