ലാ പാസ്: തെക്കൻ ബൊളീവിയയിൽ പ്രൈവറ്റ് ബസ് 100 മീറ്റർ താഴ്‌ച്ചയിലേക്ക് മറിഞ്ഞ് 24 മരണം. 10 പേർക്ക് പരിക്ക്. പൊട്ടോലോയിൽ നിന്ന് സുക്രേയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഡയറക്‌ടർ ഓഫ് ട്രാഫിക് ഓപ്പറേഷണൽ യൂണിറ്റ്, കേണൽ ജോസ് ലൂയിസ് അസാഫ് അറിയിച്ചു.
also read:ഇറാഖിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; 20 പേർ കൊല്ലപ്പെട്ടു
ചാറ്റക്വിലക്ക് സമീപമാണ് അപകടം നടന്നത് . അതേസമയം അപകടകാരണം വ്യക്തമല്ലെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റവരെ രക്ഷപ്പെടുത്താനും മൃതദേഹങ്ങൾ കണ്ടെടുക്കാനും പൊലീസും അഗ്നിശമന സേനാംഗങ്ങളും ശ്രമം തുടരുകയാണെന്നും അസഫ് പറഞ്ഞു.
ബസിൽ 35 യാത്രക്കാരെ കയറ്റാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബസിന്‍റെ ഡ്രൈവറെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.