ETV Bharat / international

ഒബാമയേക്കാൾ ജനകീയൻ; ബൈഡൻ തിരുത്തിയത് തെരഞ്ഞെടുപ്പ് ചരിത്രം - അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം

നിലവിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനേക്കാൾ 2.7 ദശലക്ഷം വോട്ടുകൾ മുന്നിലാണ് ജോ ബൈഡൻ. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബൈഡന്‍റെ ലീഡ് കൂടിക്കൊണ്ടിരിക്കുകയാണ്.

Biden wins more votes  Donald Trump  US history  White House
Biden sets record for highest number of votes: Report
author img

By

Published : Nov 5, 2020, 3:49 PM IST

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നുകൊണ്ടിരിക്കെ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡൻ നേടുന്നത് നിർണായക നേട്ടങ്ങളാണ്. മുൻ പ്രസിഡന്‍റ് ബരാക് ഒബാമ സ്ഥാപിച്ച റെക്കോഡാണ് നിലവിൽ ജോ ബൈഡൻ തിരുത്തിയത്. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ഒരു സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരിക്കുന്നത് ബൈഡനാണ്.

നവംബര്‍ നാലിന് പുറത്തുവന്ന കണക്കുകൾ പ്രകാരം ഏഴ് കോടി വോട്ടാണ് ബൈഡന് ലഭിച്ചിരിക്കുന്നത്. 2008ൽ ഒബാമയ്ക്ക് ലഭിച്ചതിനേക്കാൾ 3,00,000 അധികം വോട്ടുകൾ ബൈഡൻ നേടിക്കഴിഞ്ഞു. അന്ന് ഒബാമ നേടിയ 69,498,516 വോട്ടുകളുടെ റെക്കോഡാണ് ബൈഡൻ തകർത്തത്.

നിലവിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനേക്കാൾ 2.7 ദശലക്ഷം വോട്ടുകൾക്ക് മുന്നിലാണ് ജോ ബൈഡൻ. രാജ്യത്തെ 64 ശതമാനത്തിലധികം വോട്ടുകൾ ഇതിനോടകം എണ്ണിക്കഴിഞ്ഞു. എന്നാൽ കാലിഫോര്‍ണിയയിലെ അടക്കം കോടിക്കണക്കിന് വോട്ടുകള്‍ ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല. ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനാണ് മുന്‍തൂക്കം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.